ബാങ്ക് മാനേജരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; ഇരുട്ടിൽ തപ്പി പോലീസ് അന്വേഷണം
ബിഹാറില്‍ ബാങ്ക് മാനേജരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. നളന്ദ ജില്ലയിലെ ബവന്കന്ദയിലെ മൊഹന്പുരിലായിരുന്നു സംഭവം. ഷെയ്ഖ്പുര ജില്ലയില്‍ ക്ഷത്രിയ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ജയ്വര്ധനെയാണ് (30) അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.ബാങ്കില്‍നിന്നും തിരിച്ചു വീട്ടിലേക്ക് ബൈക്കില്‍ വരുമ്ബോഴായിരുന്നു ആക്രമണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha