മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം, ഇനി അതിനായുള്ള പോരാട്ടത്തിലാണ് ഞാൻ ;ചരിത്രവിധിയിൽ പ്രതികരണവുമായി ഖുശ്ബു
ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ പ്രതികരണവുമായി നടിയും കോൺഗ്രസ് പ്രവർത്തകയുമായ ഖുശ്ബു രംഗത്ത്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെങ്കില്‍ മുസ്ലീം സ്ത്രീകളെ പള്ളികളിലും പ്രവേശിപ്പിക്കണമെന്നുള്ള വാദങ്ങള്‍ പൊതുവായി ഉയര്ന്നുവരേണ്ടതാണെന്ന് ഖുശ്ബു പറയുന്നു .
സ്ത്രീകള്‍ക്ക് മുസ്ലിം പള്ളികളില്‍ കയറാനും അനുവാദം വേണം.ഇനി അതിനായുള്ള പോരാട്ടത്തിലാണ് താനെന്നും നടി ഖുശ്ബു വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനം പൂര്‍ത്തിയായ സ്ഥിതിക്ക് മുസ്ലിം പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിന് വേണ്ടി പോരാടും. ശബരിമലയിലെ വിധിയെ വര്‍ഗീയ വത്കരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നും ഖുശ്ബു പറയുന്നു.ദൈവങ്ങള്‍ എല്ലാം ഒന്നെന്ന നിലപാടാണെനിക്കുള്ളത്. നിങ്ങള്‍ ശരിക്കും ദൈവവിശ്വാസിയാണെങ്കില്‍ ഈ വിധിയെ അംഗീകരിക്കുമെന്നും ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha