മേല്ജാതിക്കാരനുമൊത്ത് നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മകളെ അച്ഛന് കോടാലികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു
വീണ്ടും ജാതിവെറിയുടെ പേരില്‍ കണ്ണില്ലാത്ത ക്രൂരത. മേല്ജാതിക്കാരനുമൊത്ത് നില്ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് മകളെ അച്ഛന് കോടാലികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ബുധനാഴ്ച ഉത്തര്‍പ്രദേശിലെ ബറേലി ബാര്ബലയിലാണ് സംഭവം.സ്വാതി ഗോസ്വാമി എന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. തോളില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വാതി തന്റെ ഫേസ്ബുക്കില്‍ ഒരു ആണ്കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത് ചോദ്യം ചെയ്താണ് പിതാവ് രാജ്കുമാര് ഗോസ്വാമിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് രാജ്കുമാര് മകളുമായി വഴക്കുണ്ടാക്കി്. ഒരു ബന്ധുവാണ് മകളുടെ 'വഴിവിട്ട'പോക്ക് എന്ന നിലയില്‍ ഗോസ്വാമിയെ അറിയിച്ചത്. എന്നാല്‍ ചിത്രത്തിലുണ്ടായിരുന്നത് സ്വാതിയുടെ സഹപാഠിയായിരുന്നു.
ചിത്രം കണ്ട ഗോസ്വാമി മകള്‍ അയാളുമായി പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മകളെ വെട്ടിയശേഷം ഗോസ്വാമി ഓടിരക്ഷപ്പെട്ടു. മറ്റ് കുടുംബാംഗങ്ങളാണ് മകളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അക്രമം സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസും പറയുന്നു.
https://www.facebook.com/Malayalivartha