ബാംഗ്ലൂരിലെ ബി.ജെ.പി. ഓഫീസിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനം, ബൈക്ക് മറിച്ചുവിറ്റ രണ്ടു മലയാളികള്‍ അറസ്റ്റില്‍
ബാംഗ്ലൂരിലെ ബി.ജെ.പി. ഓഫീസിന് സമീപത്തുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശികളായ രണ്ടു മലയാളികള്‍ അറസ്റ്റിലായി. സ്ഫോടനത്തിനുപയോഗിച്ച ബൈക്ക് മറിച്ചുവിറ്റ ബ്രോക്കര്‍മാരാണ് പിടിയിലായത്. നേരത്തെ പിടിയിലായ നാലുപേരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടാനായത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തമിഴ്നാട്ടില്‍ പിടിയിലായ ഇവരെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി ബാംഗ്ലൂരിലെത്തിക്കും.
ബാംഗ്ലൂര്‍ മല്ലേശ്വരത്തെ ബി.ജെ.പി. സിറ്റി ഓഫീസിന് സമീപം നിര്‍ത്തിയിട്ട ബൈക്കില്വെച്ച ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 11 പോലീസുകാരടക്കം 16 പേര്‍ക്കാണ് പരിക്കേറ്റത്.
ചെന്നൈ ആദ്യമ്പാക്കം തില്ലൈഗംഗ നഗറില്‍ താമസിച്ചിരുന്ന ഒരാളുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ബൈക്കാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന കണ്ടെത്തലാണ് അന്വേഷണം ചെന്നൈയിലേക്ക് നീളാന്‍ കാരണമായത്. ഇയാള്‍ അഞ്ചുവര്‍ഷംമുമ്പ് ബൈക്ക് വിറ്റിരുന്നു. അതുകഴിഞ്ഞ് പലതവണ ഉടമസ്ഥത മാറി.
https://www.facebook.com/Malayalivartha