Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹിയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്‌ രണ്ടു പേര്‍: സംഭവത്തില്‍ രണ്ടാമനേയും പോലീസ്‌ അറസ്‌റ്റു ചെയ്‌തു

22 APRIL 2013 12:27 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തടവിലാക്കി ക്രൂരമായ ലൈംഗിക പീഡനത്തിന്‌ വിധേയമാക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. ഒന്നാം പ്രതി മനോജ്‌ കുമാറിന്റെ സുഹൃത്ത്‌ പ്രദീപ്‌ കുമാറാണ്‌ പിടിയിലായത്‌. ബീഹാറിലെ ദര്‍ബാംഗ്‌ ജില്ലയില്‍ നിന്ന്‌ ഞായറാഴ്‌ച രാത്രിയാണ്‌ പോലീസ്‌ ഇയാളെ പിടികൂടിയത്‌. കുട്ടിയെ പീഡിപ്പിച്ചവരില്‍ എത്ര പേരുണ്ടെന്ന കാര്യത്തില്‍ പോലീസിന്‌ അവ്യക്തതയുണ്ടായിരുന്നു. ആദ്യം ഒരാളാണെന്നും പിന്നീട്‌ രണ്ടു പേരുണ്ടെന്നും തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട്‌ ഒരാള്‍ മാത്രമാണെന്ന നിഗമനത്തില്‍ പോലീസ്‌ എത്തി. ഒന്നാം പ്രതിയെ അറസ്റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ മറ്റൊരാള്‍കൂടി ഉള്ളതായി പോലീസ്‌ മനസിലാക്കിയത്‌. ഇതിനെ തുടര്‍ന്ന്‌ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ രണ്ടാം പ്രതിയെ ബീഹാറില്‍ നിന്ന്‌ കണ്ടെത്തുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി മനോജ്‌ കുമാറിനെ മെയ്‌ നാലുവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. മനോജിന്റെ നാട്ടുകാരനാണ്‌ പ്രദീപ്‌. ഗാസിയാബാദിലെ ലോണിയിലുള്ള വാടക വീട്ടിലാണ്‌ ഇയാള്‍ താമസിക്കുന്നത്‌. സംഭവദിവസം നാലു മണിയോടെ ഇയാള്‍ മനോജിന്റെ അടുക്കല്‍ എത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇരുവരും മദ്യപിക്കുകയും ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയും ചെയ്‌തു. ഇതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയെ പ്രദീപ്‌ കണ്ടു. ഇയാളുടെ നിര്‍ബന്ധപ്രകാരം മനോജ്‌ കുഞ്ഞിനെ അകത്തേക്കു വിളിച്ചു. അടുത്തുള്ള കടയില്‍ പോയി ചോക്ലേറ്റ്‌ വാങ്ങിക്കൊണ്ടുവന്ന്‌ അതു നല്‍കാമെന്നു പറഞ്ഞാണ്‌ ബാലികയെ മനോജ്‌ ആകര്‍ഷിച്ചത്‌.

അകത്തേക്കു കയറിയ കുഞ്ഞിനെ വായ മൂടി പ്രദീപ്‌ കീഴ്‌പ്പെടുത്തി. തുടര്‍ന്ന്‌ മദ്യലഹരിയിലായിരുന്ന പ്രദീപ്‌ പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ്‌ മനോജ്‌ പോലീസിനു നല്‍കിയ മൊഴി. താന്‍ കാഴ്‌ചക്കാരനായി മുറിയില്‍ വെറുതേ ഇരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട്‌ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നതായും ഇയാള്‍ സമ്മതിച്ചു.

പീഡനത്തിനുശേഷം അവശനിലയിലായ ബാലികയെ കൊലപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാമെന്ന്‌ നിര്‍ദേശിച്ചത്‌ താനാണെന്നും മനോജ്‌കുമാര്‍ പോലീസിനോടു സമ്മതിച്ചു. ബാലിക മരിച്ചതായി കരുതിയാണ്‌ മുറി പൂട്ടിയിട്ട്‌ രണ്‌ടു പേരും രക്ഷപ്പെട്ടത്‌. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു രണ്ടു ദിശകളിലായാണ്‌ ഇരുവരും പോയത്‌.
അതേസമയം ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ വന്‍ പ്രതിഷേധത്തിന്റെ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (23 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (30 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (49 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends