Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുകേഷ്‌ അംബാനിക്ക്‌ ഇസെഡ്‌ സുരക്ഷ: ഇനി മുതല്‍ മുകേഷിന്റെ യാത്ര സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ

22 APRIL 2013 01:25 AM IST
മലയാളി വാര്‍ത്ത.

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിക്ക്‌ ഇസെഡ്‌ കാറ്റഗറി സുരക്ഷ. തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണി കത്ത്‌ ലഭിച്ച പശ്ചാത്തലത്തിലാണ്‌ സുരക്ഷ. മുകേഷിന്റെ സുരക്ഷാ ചുമതല സി.ആര്‍.പി.എഫിന്‌ നല്‍കിക്കൊണ്ട്‌ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

മുകേഷിന്റെ മുംബൈയിലുള്ള ഓഫീസിലെത്തി തീവ്രവാദികള്‍ നേരിട്ടാണ്‌ ഭീഷണിക്കത്ത്‌ കൈമാറിയത്‌. ഡാനിഷ്‌ എന്ന തീവ്രവാദിയെ മോചിപ്പിച്ചില്ലെങ്കില്‍ ദക്ഷിണ മുംബൈയിലെ ഓള്‍ട്ടാമൗണ്ടിലുള്ള അംബാനിയുടെ ആഡംബര വസതി ആക്രമിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. തുടര്‍ന്ന്‌ വസതിയില്‍ പോലീസ്‌ എയിഡ്‌ പോസ്‌റ്റ്‌ അനുവദിക്കണമെന്ന്‌ അംബാനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്തില്‍ മുജാഹിദീന്റെ ചിഹ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡാനിഷ്‌ എന്നയാള്‍ ആരാണെന്നും വ്യക്തമല്ല.

ഇസെഡ്‌ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ അംബാനിക്ക്‌ പൈലറ്റ്‌ വാഹനവും എസ്‌കോര്‍ട്ട്‌ വാഹവും ലഭിക്കും. ഇവരുടെ പക്കല്‍ അത്യാധുനിക ആയുധങ്ങളുമുണ്ടായിരിക്കും. അംബാനിയുടെ സുരക്ഷയ്‌ക്കു മാത്രമായി ഒരു ഡസനോളം കമാന്‍ഡോകള്‍ വേണ്ടിവരും. ഇന്റലിജന്‍സ്‌ ബ്യൂറോയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഒരു സ്വകാര്യ വ്യക്തിക്ക്‌ സി.ആര്‍.പി.എഫ്‌ സുരക്ഷ നല്‍കുന്നത്‌ ആദ്യമായിട്ടാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (16 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (23 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (42 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends