കടല്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമോ വേണ്ടയോ എന്ന് 25ന് അറിയാം
കേരളതീരത്ത് രണ്ട് മത്സ്യതൊഴിലാലികളെ വെടിവച്ചു കൊന്ന കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നകാര്യത്തില് വിധി പറയുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഇന്ന് വിധി പ്രഖ്യാപിക്കേണ്ടിയിരുന്ന ഈ കേസാണ് സുപ്രീം കോടതി മാറ്റിവച്ചത്.
കേരള പോലീസ് അന്വേഷിച്ചിരുന്ന ഈ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തിരുന്നു. കൊലപാതകമുള്‍പ്പെടെയുള്ള വകുപ്പുകളും എന്‍ഐഎ ചുമത്തിയിരുന്നു. എന്നാല്‍ എന്‍ഐഎയ്ക്ക് ഈ കേസ് അന്വേഷിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha