Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര മോഡി മതേതര പരിവേഷത്തില്‍ ദേശീയ മാധ്യമപ്പടയുടെ അകമ്പടിയോടെ ഇന്ന്‌ ശിവഗിരിയില്‍, മരണത്തിന്റെ വ്യാപാരി വോട്ട്‌ ബാങ്കില്‍ വിള്ളലുണ്ടാക്കുമോ?

23 APRIL 2013 01:17 PM IST
മലയാളി വാര്‍ത്ത.

ഇയാള്‍ക്കെന്താണ്‌ ശിവഗിരിയില്‍ കാര്യമെന്നാണ്‌ കേരളത്തിലുള്ള പല വമ്പന്മാര്‍ക്കും മനസിലാകാത്തത്‌. പല നേതാക്കന്മാരുടേയും പ്രസ്‌താവനകള്‍ കാണുമ്പോള്‍ ശരിക്കും ഗുജറാത്ത്‌ ഇന്ത്യയുടെ ഭാഗമല്ലേന്ന്‌ തോന്നിപ്പോകുന്നതാണ്‌. ആരെങ്കിലുമൊരാള്‍ ഗുജറാത്ത്‌ വികസനത്തെപ്പറ്റി പറഞ്ഞാല്‍ തീര്‍ന്നു. ഗുജറാത്തിലെ വികസനം കൈയ്യില്‍ വച്ചാല്‍ മതിയെന്നാണ്‌ പലരും പറയുന്നത്‌.
ഗുജറാത്തിലെ വികസനത്തിന്റെ കഥ പറഞ്ഞ്‌ വെട്ടിലായ മൂന്ന്‌ അഹിന്ദുക്കളാണ്‌ അബ്‌ദുള്ളക്കുട്ടി, മുസ്ലീം ലീഗിലെ കെ.എം. ഷാജി, നമ്മുടെ പ്രിയ മന്ത്രി ഷിബു ബേബിജോണ്‍.

അവരെല്ലാവരും മനസ്‌ തുറന്നാണ്‌ ഗുജറാത്ത്‌ വികസന മാതൃകയെപ്പറ്റി പറഞ്ഞത്‌. എന്നാല്‍ നേതാക്കളിടപെട്ട്‌ ആ മനസ്‌ ഒരിക്കല്‍കൂടി തുറപ്പിച്ചു. എന്തോന്ന്‌ ഗുജറാത്ത്‌ എന്നും, ഗുജറാത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും. ഏതോ വലിയ രാജ്യദ്രോഹ കുറ്റം ചെയ്‌തതു പോലെയുള്ള അന്വേഷണവും മാപ്പു പറച്ചിലും ഒക്കെയാണ്‌ പിന്നെ കാണാന്‍ കഴിയുന്നത്‌.
ഇന്ത്യയിലെ പ്രധാന സംസ്ഥാനമായ ഗുജറാത്തിന്റെ മുഖ്യമന്ത്രിയാണ്‌ നരേന്ദ്ര മോഡി. ആ മോഡിക്ക്‌ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കാനും പ്രസംഗിക്കാനുമുള്ള അധികാരവും അവകാശവും ഉള്ള ആളുകൂടിയാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. അത്‌കൊണ്ട്‌ തന്നെ സംസ്ഥാനത്തിന്‌ ഔദ്യോഗികമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയേ തരമുള്ളൂ. മോഡിയ്‌ക്ക്‌ ശക്തമായ സുരക്ഷ ഒരുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ എന്തിനാണ്‌ ഇത്ര വിരോധം എന്നു പറഞ്ഞാല്‍ രക്തത്തിളപ്പില്ലാത്ത കോണ്‍ഗ്രസുകാര്‍ പറയും മരണത്തിന്റെ വ്യാപാരിയാണദ്ദേഹം. ഗോദ്രാ കലാപത്തില്‍ നടന്ന നരഹത്യയെത്തുടര്‍ന്നാണ്‌ ഇങ്ങനെയൊരു പരിവേഷം മോഡിക്ക്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയത്‌.


ഇതിനെതിരെ ബി.ജെ.പി. പറയുന്നത്‌ മോഡിക്കെതിരെ ഒരു പെറ്റി കേസു പോലുമില്ലെന്നാണ്‌. പിന്നെന്തിനാണ്‌ എന്‍ഡിഎയിലെ ഘടക കക്ഷികള്‍ പോലും എതിര്‍ക്കുന്നതെന്ന്‌ ചോദിച്ചാല്‍ ഉത്തരം രഹസ്യം. നരേന്ദ്രമോഡി കേന്ദ്രത്തില്‍ വരാന്‍ പാടില്ലത്രേ. ബി.ജെ.പി.യിലും ശിവസേനയിലും ആര്‍എസ്‌എസില്‍ പോലും മോഡിക്കെതിരെ എതിര്‍പ്പുണ്ട്‌.
ശിവഗിരി മഠത്തിനെ കാവിപൂശാനുള്ള തന്ത്രപ്പാടിലാണ്‌ മോഡി വരുന്നതെന്നാണ്‌ ഇടതുപക്ഷത്തിന്റെ വ്യാഖ്യാനം, തങ്ങളുടെ വോട്ട്‌ ബാങ്കില്‍ തൊടാന്‍ ഒരു സ്വാമിയേയും അനുവദിക്കില്ലെന്ന മട്ടില്‍. എന്നാല്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ശിവഗിരി മഠവും നരേന്ദമോഡിക്ക്‌ ജയ്‌ വിളിക്കുകയാണ്‌.


ആരുവെറുത്താലും അവരെ ശിവഗിരിമഠം വെറുക്കുന്നില്ലെന്ന്‌ സ്വാമി ഋതംഭരാനന്ദ തീര്‍ത്തു പറഞ്ഞു. ഒരാള്‍ക്ക്‌ നല്ല വശവും ചീത്ത വശവുമുണ്ടാവും. നല്ലവശമാണ്‌ മഠം തെരഞ്ഞെടുത്തത്‌. ആരേയും ശിക്ഷിക്കുകയും രക്ഷിക്കുകയുമല്ല മഠത്തിന്റെ ജോലിയെന്നും പറയുന്നു.
ഇതോടെ രാഷ്‌ട്രീയക്കാരുടെ കപടമുഖം പൊളിയുകയാണ്‌. ശിവഗിരി മഠത്തിനോ ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്കോ മോഡി വരുന്നതില്‍ യാതൊരു ആശങ്കയും തോന്നുന്നില്ല. എന്നു മാത്രമല്ല അവര്‍ ഇരകൈയ്യും നീട്ടി മോഡിയെ സ്വീകരിക്കാനൊരുങ്ങുകയാണ്‌.
ഭാവി പ്രധാനമന്ത്രിയെ ആചാരമായി സ്വീകരിക്കാന്‍ സമാന്തരമായി ബി.ജെ.പി.യും ഒരുങ്ങിക്കഴിഞ്ഞു. വീഥികളെല്ലാം മോഡി തംരംഗംതന്നെ അവര്‍ തീര്‍ത്തു.
എല്ലാവരും ചേര്‍ന്ന്‌ കേരളത്തില്‍ മോഡിക്ക്‌ വീര പരിവേഷം നല്‍കിയതോടെ ദേശീയ മാധ്യമപ്പടയും ഒരുങ്ങിക്കഴിഞ്ഞു. മോഡിയുടെ ജനകീയ മതേതര മുഖത്തിനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (17 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (33 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (41 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (10 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (10 hours ago)

Malayali Vartha Recommends