Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്‍ക്കരി ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ വിയര്‍ക്കുന്നു: അന്വേഷണ റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിയേയും നിയമമന്ത്രിയേയും കാണിച്ചെന്ന്‌ സി.ബി.ഐ

26 APRIL 2013 03:30 AM IST
മലയാളി വാര്‍ത്ത.

കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കല്‍ക്കരി അഴിമതിക്കേസിലെ റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിയും, നിയമമന്ത്രിയും കണ്ടിരുന്നതായി സി.ബി.ഐ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. സുപ്രീം കോടതി ആവശ്യപ്രകാരം രണ്ടു പേജുള്ള സത്യവാംഗ്‌മൂലം സിബിഐ ഡയറക്‌ടര്‍ രഞ്‌ജിത്ത്‌ സിന്‍ഹയാണ്‌ സമര്‍പ്പിച്ചത്‌.

പ്രധാനമന്ത്രിയുടെ ഓഫീസിനും നിയമമന്ത്രിക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. നിയമമന്ത്രാലയം ആവശ്യപ്പെട്ടത്‌ അനുസരിച്ചാണ്‌ റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും നിയമമന്ത്രി അശ്വിനി കുമാറിനേയും കാണിച്ചത്‌ എന്ന്‌ സി.ബി.ഐ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തല്‍ വരുത്തിയോ എന്നതിനെക്കുറിച്ച്‌ സി.ബി.ഐ വിശദീകരണം നല്‍കിയിട്ടില്ല. കോടതി നിര്‍ദ്ദേശം നല്‍കാതിരുന്നതിനാലാണ്‌ അവര്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയതെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

രാഷ്‌ട്രീയക്കാര്‍ ഇടപെടാത്ത റിപ്പോര്‍ട്ട്‌ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും സിബിഐ സത്യവാംഗ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാഷ്‌ട്രീയക്കാര്‍ കണ്ടതിന്‌ ശേഷമാണോ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതെന്ന്‌ വ്യക്തമാക്കാന്‍ കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടിരുന്നു.

കല്‍ക്കരി അഴിമതി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ മന്ത്രി അശ്വിനി കുമാര്‍ രാജിവയ്‌ക്കണമെന്ന്‌ ബിജെപി നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആവശ്യം ശക്തമാക്കി ബിജെപിയും മറ്റ്‌ പ്രതിപക്ഷ കക്ഷികളും രംഗത്ത്‌ വരുമെന്ന്‌ ഉറപ്പാണ്‌. വിഷയത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെ പ്രധാനമന്ത്രിയുടെ രാജിയും ബിജെപി ആവശ്യപ്പെടുന്നുണ്ട്‌.

2006-2009 നും ഇടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട്‌ ഉണ്ടായിരുന്നു എന്നു പറയുന്ന റിപ്പോര്‍ട്ട്‌ മാര്‍ച്ച്‌ എട്ടിനാണ്‌ സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്‌. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ്‌ അശ്വനി കുമാര്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്‌ജിത്ത്‌ സിന്‍ഹ ഉള്‍പ്പെടേയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും റിപ്പോര്‍ട്ടില്‍ ഇടപ്പെട്ടതായും ഒരു ദേശീയ പത്രം പുറത്തു വിട്ടിരുന്നു. പ്രധാമന്ത്രിയുടെ ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട്‌ പരിശോധിച്ചിരുന്നതായും പത്രം പുറത്തുവിട്ടു. തുടര്‍ന്ന്‌ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. സി.ബി.ഐ സത്യവാങ്‌ മൂലം നല്‍കിയതോടെ കേന്ദ്രസര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാകാനാണ്‌ സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (15 minutes ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (23 minutes ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (1 hour ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (2 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (3 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (10 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (10 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (10 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (10 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends