ഒരു ജീവന്റെ വില 180 രൂപ, ഭക്ഷണം കഴിച്ചതിന്റെ തുക നല്കാത്തതിനാല് ന്യൂഡല്‍ഹിയില്‍ യുവാവിനെ കെട്ടിടത്തില്‍ നിന്നും താഴേക്ക് എറിഞ്ഞുകൊന്നു
ഈ വാര്‍ത്ത കേട്ടാല്‍ തോന്നും ഒരു ജീവന്റെ വില 180 രൂപയേയുള്ളുവോയെന്ന്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് സംഭവം. സൗത്ത് ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റിലെ ഒരു ഹോട്ടലിലാണ് ഈ ദാരുണ കൊലപാതകം നടന്നത്. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം കാശില്ലെന്ന് പറഞ്ഞതാണ് ഒരു കൊലപാതകത്തിലെത്തിച്ചത്. ഇപ്പോള്‍ പൈസ കൈവശമില്ലെന്നും ബില്‍ തുകയായ 180 രൂപ പിന്നീട് എത്തിക്കാമെന്ന് ദീപക് കൗണ്ടറില്‍ പറഞ്ഞു.
പൈസ കൈയ്യിലില്ലെങ്കില്‍ പിന്നെ എന്തിന് കഴിക്കാന്‍ കയറി എന്നു ചോദിച്ചുകൊണ്ട് ഹോട്ടലുടമ ദീപകിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമയും സംഘവും ദീപക്കിനെ വീടുവരെ പിന്തുടര്ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് ഇതിനിടെ ഭക്ഷണം കഴിച്ച തുക ഹോട്ടലുകാര്‍ക്ക് നല്‍കുകയും ചെയതു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ ഹോട്ടല്‍ ഉടമയും സംഘവും ദീപക്കിനെ ക്രൂരമായി മര്‍ദ്ദിക്കുകയും അവര്‍ താമസിക്കുന്ന വീട്ടിന്റെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടെ നിന്നും ദീപക്കിനെ എല്ലാവരും ചേര്‍ന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ദീപക്കിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് വന്‍ ജനരേക്ഷമുണ്ടായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha