ഇന്ത്യ വളരുന്നു... കടം മറിച്ചോ, പലിശക്കെടുത്തോ സബ്സിഡിയടച്ചാല് ഒരു വര്‍ഷത്തിനു ശേഷം ആ തുക ബാങ്കുകളിലൂടെ കിട്ടും! ഒക്ടോബര്‍ ഒന്നുമുതല്‍ ഗ്യാസ് സബ്സിഡി ബാങ്കുവഴി മാത്രം
യു.പി.എ. സര്‍ക്കാര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ സബ്സിഡികള്‍ നേരിട്ട് ഉഭഭോക്താവിന്റെ സ്വന്തം കൈകളില്‍ എത്തുന്ന പദ്ധതി. ഈ പദ്ധതി കേള്‍ക്കുമ്പോള്‍ സുഖം തോന്നുമെങ്കിലും അതിലെ ഒളിഞ്ഞിരിക്കുന്ന വശമാണ് പ്രശ്നം. പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത സബ്സിഡികള്‍ ആദ്യം നല്കുകയില്ല എന്നതാണ്. സാധനം വാങ്ങുന്ന സമയത്ത് അതിന്റെ കമ്പോള വിലതന്നെ അടയ്ക്കണം. സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി പിന്നീടാണ് ലഭിക്കുക. വിലകുറഞ്ഞ സാധനങ്ങള്‍ക്ക് ഇത് താങ്ങാവുന്നതാണെങ്കിലും ഉയര്‍ന്ന സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജനം വിയര്‍ക്കും. ഉദാഗരണത്തിന് ഇപ്പോള്‍ ഗ്യാസിന്റെ ശരാശരി വില അഞ്ഞൂറ് രൂപയ്ക്ക് താഴെയാണ്. എന്നാല്‍ സബ്സിഡിയില്ലാതെ ഓരോ മാസവും അഞ്ഞൂറ് രൂപയോളം വീണ്ടും അധികം കണ്ടത്തണം. ഒരു വര്‍ഷം ഏതാണ്ട് 4000 രൂപയോളം അധികം സ്വരൂപിക്കണമെന്നര്ത്ഥം.
ഈ തുകയാണ് ആധാര്‍ രജിസ്ട്രേഷന് അനുസരിച്ച് ബാങ്ക് വഴി സാമ്പത്തികവര്‍ഷാവസാനം നല്‍കുന്നത്. കടം വാങ്ങിയോ പലിശയ്ക്കെടുത്തോ ന്ലകുന്ന ഈ 4000 രൂപ ഒരു വര്‍ഷത്തിന് ശേഷം സബ്സിഡിയായ് കിട്ടിയാല്‍ ആര്‍ക്കെന്ത് ലാഭം എന്നാണ് പലര്‍ക്കും മനസിലാകാത്തത്. പകരം ഇന്ത്യയിലെ കോടാനുകോടി ജനങ്ങള്‍ക്കുള്ള ബാങ്ക് സേവനത്തിനായ് കോടികള്‍ സര്‍ക്കാര്‍ നല്‍കുകയും വേണം.
എല്‍.പി.ജി സബ്സിഡി ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കുകയാണ്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും സബ്സിഡിയുടെ വിതരണം. രാജ്യത്തെ 14 കോടി എല്‍.പി.ജി ഉപഭോക്താക്കള്‍ക്കാണ് ഇപ്രകാരം സബ്സിഡി അക്കൗണ്ടിലൂടെ നല്‍കുക. ഇതിനായി ഉപഭോക്താക്കള്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. പ്രതിവര്‍ഷം ഒമ്പത് സിലിണ്ടറുകളാണ് ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക. ഒരു ഉപഭോക്താവിന് ശരാശരി 4000 രൂപ ഈയിനത്തില്‍ സബ്സിഡിയായി ഒരുവര്‍ഷം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
32 കോടി ആധാര്‍ കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ 80 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ തിരഞ്ഞെടുത്ത 20 ജില്ലകളില്‍ മെയ് 15 ന് ഇത് നടപ്പാക്കി തുടങ്ങും.
https://www.facebook.com/Malayalivartha