യു.പി.എ സര്‍ക്കാരിനെതിരെ അടുത്ത ബോംബ്: പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റത്തിനു കാരണം സര്‍ക്കാരിന്റെ പിടിപ്പു കേടെന്ന് പി.എ.സി
രാജ്യത്ത് പയര്‍ വര്‍ഗങ്ങളുടെ വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി(പി.എ.സി)റിപ്പോര്‍ട്ട്. മറ്റു പല റിപ്പോര്‍ട്ടുകളും കൊണ്ട് പ്രതിരോധത്തിലായ കേന്ദ സര്‍ക്കാരിന് ഇത് മറ്റൊരു തല വേദനയാകും.പയറുവര്‍ഗങ്ങളുടെ വില വര്‍ദ്ധനവിന് കാരണം വിതരണത്തിലെ തിരിമറികളാണ്. സബ്സിഡി പയറുവര്‍ഗങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ മറിച്ചു വിറ്റു. ഇതുമൂലം 781 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായത്. കൂടാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെയാണ് ഇവയുടെ വില യഥേഷ്ടം കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് സി.ഐ.ജിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. 2500 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് സി.ഐ.ജി കണ്ടെത്തിയിരുന്നത്.
2006-11 കാലത്ത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പയര്‍ വര്‍ഗങ്ങളുടെ വില ഉയരാന്‍ കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളായിരുന്നു എന്നാണ് സി.ഐ.ജി കണ്ടെത്തിയത്. അന്ന് ഇറക്കുമതി ചെയ്ത 50ലക്ഷം ടണ്‍ വരെയുള്ള പയര്‍വര്‍ഗങ്ങള്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്സൂക്ഷിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് നല്കി എന്നും കണ്ടെത്തിയിരുന്നു. പി.എസ്.സി റിപ്പോര്‍ട്ട് ഇത് ശരിവെക്കുന്നതാണ്.
പയര്‍ വര്‍ഗങ്ങളുടെ വിപണി സ്വകാര്യ വ്യാപാരികളുടെ കൈകളിലാണ്. ഇവയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുവിതരണ സംവിധാനത്തില്‍ പ്രത്യേക വ്യവസ്ഥകള്‍ ഇല്ല. ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും. കല്‍ക്കരി-ടുജി വിഷയങ്ങളില്‍ പുകയുന്ന പാര്‍ലമെന്റില്‍ ഇതു കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ യു.പി.എ സര്‍ക്കാരിന് വല്ലാതെ പ്രതിരോധിക്കാന്‍ സാധിച്ചെന്നു വരില്ല.
https://www.facebook.com/Malayalivartha