ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈനീസ് കയ്യേറ്റം, നിങ്ങള്‍ ഇപ്പോള്‍ ചൈനയിലാണ് എന്ന ബാനറും, കാവലിന് നായ്ക്കളും
ചൈനയുമായി സമാധാനം ആഗ്രഹിച്ചത് കൊണ്ടാണ് ഇന്ത്യ ലഡാക്കിലെ കൈയ്യേറ്റത്തിനെതിരെ ശക്തമായ് പ്രതികരിക്കാത്തത്. എന്നാല്‍ ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ ചൈന നടക്കത്തുമ്പോഴും അവരുടെ സൈന്യം കടന്നു കയറിക്കൊണ്ടിരിക്കുകയാണ്. ഇപ്പേള്‍ ലഡാക്കിലെ ബസ്റ്റേയിലാണ് അതിര്‍ത്തി ലംഘിച്ച് ചൈന മറ്റൊരു ക്യാമ്പ് കൂടി സ്ഥാപിച്ചത്. ഇത് ചൈനയുടെ അഞ്ചാമത്തെ കടന്നു കയറ്റമാണ്. ഈ ക്യാമ്പിന് കാവലായി മൊളോസര് ഇനത്തിലെ നായകളേയും നിര്‍ത്തിയിട്ടുണ്ട്. ക്യാമ്പിന് പുറത്തായി നിങ്ങള്‍ ഇപ്പോള്‍ ചൈനയിലാണ് എന്ന ഇംഗ്ലീഷിലെഴുതിയ ബാനറും കെട്ടിയിട്ടുണ്ട്.
സംഘര്‍ഷം ഒഴിവാകാനായി ഇരു രാജ്യങ്ങളും ഫ്ളാഗ് മീറ്റുകള്‍ നടത്തിവരികയാണ്. ഈ സമയത്താണ് ചൈനീസ് പട്ടാളത്തിന്റെ വീണ്ടുമുള്ള കടന്നു കയറ്റം.
https://www.facebook.com/Malayalivartha