Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അശ്വിനി കുമാര്‍ തുലാസില്‍: കൂടെ കേന്ദ്രസര്‍ക്കാരും: കല്‍ക്കരി അഴിമതി ഇന്ന്‌ സുപ്രീം കോടതിയില്‍

30 APRIL 2013 12:16 AM IST
മലയാളി വാര്‍ത്ത.

More Stories...

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ്യം പകര്‍ത്തും

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം

യു.പി എ സര്‍ക്കാരിന്‌ ഇന്ന്‌ നിര്‍ണ്ണായക ദിനം. കല്‍ക്കരിപ്പാടം അഴിമതികേസ്‌ ഇന്ന്‌ സുപ്രീം കോടതി പരിഗണിക്കും. ഈ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്‌ നിയമമന്ത്രി പരിശോധിച്ചു എന്ന സത്യവാങ്‌മൂലം ജസ്‌റ്റിസ്‌ ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്‌ പരിഗണിക്കുക. കല്‍ക്കരി ഇടപാട്‌ സംബന്ധിച്ചു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തത്‌സ്ഥിതി റിപ്പോര്‍ട്ട്‌ രാഷ്‌ട്രീയ ഭരണ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അവരുമായി പങ്കുവച്ചിരുന്നതായാണു സിബിഐ ഡയറക്ടര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. രണ്ടാം സ്റ്റാറ്റസ്‌ റിപ്പോര്‍ട്ടിന്റെ അനുബന്ധമായി സമര്‍പ്പിച്ച രേഖയില്‍, നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ്‌ സെക്രട്ടറിമാരും വരുത്തിയ തിരുത്തലുകള്‍ വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ വീഴ്‌ചകള്‍ അക്കമിട്ടു നിരത്തിയ ആദ്യ റിപ്പോര്‍ട്ടില്‍ ഇവര്‍ 15 മുതല്‍ 20 ശതമാനം വരെ മാറ്റം വരുത്തിയെന്നു റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരിക്കുന്നതെന്നാണ്‌ സൂചന. വിഷയത്തില്‍ നിയമമന്ത്രിക്കും, പ്രധാനമന്ത്രിയുടെ ഓഫീസിനും എതിരെ കടുത്ത വിമര്‍ശനം കോടതി നടത്തിയാല്‍ കേന്ദ്രമന്ത്രി സഭ വന്‍ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തും എന്ന്‌ ഉറപ്പാണ്‌.

ഇത്‌ കണക്കിലെടുത്ത്‌ ബജറ്റ്‌ പാസാക്കലിന്റെ എല്ലാ നടപടികളും ചര്‍ച്ചയില്ലാതെ ചൊവ്വാഴ്‌ച തന്നെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ധനാഭ്യര്‍ത്ഥനകള്‍ ഏപ്രില്‍ മുപ്പതിനും ധനകാര്യബില്ല്‌ മെയ്‌ ഏഴിനും പാസാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്‌. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇവയെല്ലാം ചര്‍ച്ചയില്ലാതെ ഒരു ദിവസംകൊണ്ട്‌ പാസാക്കുന്നത്‌. സ്‌പീക്കര്‍ മീരാകുമാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ ബജറ്റുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന്‌ പ്രതിപക്ഷ കക്ഷികള്‍ സമ്മതിച്ചത്‌. ഏന്നാല്‍ ബി.ജെ.പി സഭ ബഹിഷ്‌കരിക്കും. ഇതിനിടെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ സ്വീകരിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതിയുമായി കൂടിക്കാഴ്‌ച നടത്തി.

എന്തായാലും കോടതിയില്‍ നിന്ന്‌ പ്രതികൂലമായ പരാമര്‍ശമുണ്ടായാല്‍ നിയമമന്ത്രി അശ്വിനി കുമാറിന്‌ രാജിവെക്കേണ്ടി വരുമെന്ന്‌ ഉറപ്പാണ്‌. സി.ബി.ഐ സത്യവാങ്‌മൂലം പുറത്തു വന്നതുമുതല്‍ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജിക്കായ്‌ മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ രാജിവെക്കാന്‍ തയ്യാറല്ലെന്നാണ്‌ പ്രധാനമന്ത്രി അറിയിച്ചത്‌. വലിയ ആകാംക്ഷയോടെയാണ്‌ ദേശീയ രാഷ്ട്രീയം കോടതി നടപടികള്‍ നോക്കികാണുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂര്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി നടത്തിവന്നിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു...  (3 minutes ago)

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.... ഡ്രഡ്ജര്‍ സിപി4 പോയന്റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച് അടിയിലെ ദൃശ  (24 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ദുബായില്‍ മലനിരകളിലെ കാല്‍നടയാത്രയ്ക്കിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം....  (46 minutes ago)

സംസ്ഥാനത്ത് കനത്ത ചൂട്... നാല് ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ വിദേശത്തുനിന്ന് എത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം.... തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തു വന്നാല്‍ മാത്രമേ സ്ഥിരീകരിക്കാനാവൂ  (1 hour ago)

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (2 hours ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (2 hours ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (3 hours ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (3 hours ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (4 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (11 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (11 hours ago)

Malayali Vartha Recommends