നേരം ഇരുട്ടി വെളുത്തപ്പോള്‍ 100 വര്‍ഷം പഴക്കമുള്ള ആല്‍മരം അപ്രത്യക്ഷമായ കാഴ്ചകണ്ട് ഞെട്ടി നാട്ടുകാർ
നേരം ഇരുട്ടി വെളുത്തപ്പോള്‍ ബെംഗളൂരുവിലെ മുത്തശ്ശി ആല്‍മരം കാണാതായി. 100 വര്‍ഷം പഴക്കമുള്ള ആല്‍മരം ഒരൊറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായ കാഴ്ചകണ്ട് പ്രദേശവാസികള്‍ അമ്ബരപ്പിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുമ്ബോള്‍ സമീപത്തുള്ള ഒരു വ്യാപാരിയാണ് മരംമുറിച്ചു കടത്തിയതെന്നും മറ്റു ചിലര്‍.
എന്നാല്‍ ഒരൊറ്റ രാത്രികൊണ്ട് ഇത്രവലിയ ആല്‍മരം മുറിച്ചുകടത്തിയത് എങ്ങനെയാകുമെന്ന അമ്ബരപ്പിലാണ് എല്ലാവരും. വെള്ളിയാഴ്ച രാവിലെ മുതലാണ് നൂറുവര്‍ഷം പഴക്കമുള്ള ആല്‍മരം കാണാതാവുന്നത്. വ്യാഴാഴ്ച രാത്രി അജ്ഞാതര്‍ മരം മുറിച്ചുകടത്തിയതാണെന്ന് കാണിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ പരാതി ലഭിച്ചെന്നും കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വൈറ്റ്ഫീല്‍ഡ് പോലീസ് അറിയിച്ചു.
പ്രദേശത്ത് നിന്ന് മരംമുറിച്ച് കടത്തല്‍ വ്യാപകമായതോടെ മരങ്ങളിലെല്ലാം പ്രത്യേക അടയാളം രേഖപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന മേഖലകളിലുള്ള മരങ്ങള്‍ ഇങ്ങനെ അടയാളപ്പെടുത്തുമെന്നും ഇവയുടെ കണക്കെടുപ്പ് നടത്തുമെന്നും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha