വിദ്യാഭ്യാസ വായ്‌പ നിക്ഷേധിക്കുന്ന ബാങ്ക് മാനേജര്‍ക്കെതിരെ നടപടി
നിസാര കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ വായ്‌പകള്‍ നിരന്തരം തള്ളിയിരുന്നു. ഈ ഒരു നടപടിയിലൂടെ വായ്‌പാരംഗത്ത് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നേരിട്ടുകൊണ്ടിരുന്ന വലിയൊരു പ്രശ്‌നത്തിനു പരിഹാരമാകുമെന്ന് കരുതുന്നു. വിദ്യാര്‍ത്ഥിക്ക് വായ്‌പയ്‌ക്കായി ഏത് ബാങ്കിനേയും സമീപിക്കാം. വ്യക്തമായ കാരണമില്ലാതെ വായ്‌പ നിക്ഷേധിക്കുന്നു എന്നു മനസിലായാല്‍ ശാഖാമാനേജര്‍മാരെ ആദ്യം ബാങ്കിംഗ് അതോറിറ്റി ഉപദേശിക്കണം. എന്നിട്ടും പുരോഗതിയില്ലങ്കില്‍ രേഖാഖമൂലം മുന്നറിയിപ്പ് നല്‍കണം. തുടര്‍ന്ന് അനുയോജ്യമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യത നേടുന്ന എല്ലാവര്‍ക്കും മെറിറ്റെന്നോ മാനേജ്‌മെന്റെന്നോ വ്യത്യാസമില്ലാതെ വായ്‌പ ലഭിക്കാന്‍ ഇതോടെ കഴിയും. സംസ്ഥാന സര്‍ക്കാരോ ഫീസ് നിശ്ചയിക്കുന്നതിനുള്ള മറ്റ് ഏജന്‍സികളോ അംഗീകരിച്ച ഫീസ് അനുസരിച്ചുള്ള വായ്‌പ മാത്രമേ ലഭിക്കൂ. തിരിച്ചടവിനുള്ള സാധ്യത വിലയിരുത്തി മാത്രമേ വായ്‌പ വല്‍കാവൂ എന്നും നിര്‍ദേശിച്ചിണ്ട്. പ്രദേശത്തിന്റെ ചുമതല തങ്ങള്‍ക്കല്ലന്നു പറഞ്ഞ് ഇനി ഒരു ബാങ്കിനും അപേക്ഷ നിരസിക്കാന്‍ കഴിയില്ല. അപേക്ഷ കിട്ടി 15 ദിവസത്തിനകം വായ്‌പയുടെ കാര്യത്തില്‍ ബാങ്ക് ഒരു തീരുമാനം എടുത്തിരിക്കണം.
https://www.facebook.com/Malayalivartha