അവിശ്വാസ പ്രമേയവുമായി തൃണമൂല്‍
ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്കിയ സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്, മുന്‍ സഖ്യകക്ഷികൂടിയായ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ശീതകാല സമ്മേളനം തുടങ്ങിയ ഉടന്‍ തന്നെയാണ് തൃണമൂല്‍ അംഗങ്ങള്‍ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
ബാല്‍താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് സഭ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേനാംഗങ്ങള്‍ നോട്ടീസ് നല്‍കിയതിന് തൊട്ട്പിന്നാലെയാണ് അവിശ്വാസ പ്രമേയവുമായി തൃണമൂല്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha