16കാരന്റെ ഫോണില്‍ തന്റെ അശ്ലീല വീഡിയോ കണ്ട് ഞെട്ടി അധ്യാപിക...
16കാരന്‍ അധ്യാപികയുടെ അശ്ലീല വീഡിയോ പകര്‍ത്തിയതായി പരാതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി വീട്ടില്‍ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തിയതായി തിരിച്ചറിഞ്ഞ അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പതിനാറുകാരന്‍ തന്റെ വീട്ടിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ അടുത്താണ് ശുചിമുറിയില്‍ രഹസ്യമായി ഒളിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിയോട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.ഫോണ്‍ പരിശോധിച്ച അധ്യാപിക കണ്ടത് ഞെട്ടിക്കന്ന ദൃശ്യങ്ങളായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. നിലവില്‍ ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തെകുറിച്ച് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
സമാനമായി രീതിയില്‍ കുറച്ച് നാള്‍ മുമ്പ് യുവതിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ പിടിയിലായിരുന്നു. കാമറയില്‍ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ പകര്‍ത്തുകയായിരുന്നു. ഒരു ദിവസം സ്ത്രീ കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതേത്തുടര്‍ന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബ്രിട്ടനിലെ ഒരു സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളികാമറ സ്ഥാപിക്കുകയായിരുന്നു. 57കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി കാമറ സ്ഥാപിക്കുകയായിരുന്നു.
ഇയാളെ അറസ്റ്റു ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇത്തരത്തില്‍ നിരവധിയാളുകളുടെ കുളിമുറിയില്‍ ഇയാള്‍ ഒളികാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി.
https://www.facebook.com/Malayalivartha