സബ്‌സിഡികള്‍ ഇനി പണമായി, പ്രതിമാസം 3000 രൂപ

രാജ്യത്തെ ബി.പി.എല്‍. കുടുംബങ്ങക്ക് പ്രതിമാസം 3000 രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ കിട്ടുന്ന പദ്ധതി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തിങ്കളാഴ്‌ച പ്രഖ്യാപിക്കും. ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡികള്‍ പണമായി നല്‍കുന്ന ഈ പദ്ധതി നടപ്പിലാക്കുക.
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ വന്‍ ചലനമുണ്ടാക്കാവുന്ന പദ്ധതിയാണിത്. പാചകവാതകം, മണ്ണെണ്ണ, വളം, ഭക്ഷ്യ സബ്‌സിഡി, ചെറുകിട പെന്‍ഷന്‍, തൊഴിലുറപ്പ് വേതനം തുടങ്ങിയവ ആധാര്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.https://www.facebook.com/Malayalivartha