രാജ്യം 26/11 ഓര്‍മപുതുക്കി

കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂരൂം ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ മണ്ണില്‍ ഭീകരര്‍ക്ക് ഇനി ഒരവസരം കൂടി നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു അക്രമത്തിനും തളര്‍ത്താന്‍ കഴിയാത്ത മുംബൈയുടെ ആത്മവീര്യത്തെ തരൂര്‍ പ്രശംസിച്ചു. ഭീകരരുമായുളള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ ഉദ്യോഗസ്ഥരെയും തരൂര്‍ അനുസ്‌മരിച്ചു.
2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 160 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha