വീണ്ടും നവജാതശിശുമരണം
കൊല്‍ക്കത്ത : കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്ന് നവജാത ശിശുക്കള്‍ കൂടി കൊല്‍ക്കത്തയിലെ മാല്‍ഡ മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ മരിച്ചു. ഇതോടെ ശനിയാഴ്‌ച മുതല്‍ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 21 ആയി. സംസ്ഥാന സര്‍ക്കാര്‍ ആസ്‌പത്രിയിലെ ദ്രുതകര്‍മസേന തലവനോട് റിപ്പോര്‍ട്ട് തേടി. ഇക്കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് ജനിച്ചപ്പോള്‍ തന്നെ ഹൈപ്പോതെര്‍മിയ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രി എ.എച്ച്.ഖാന്‍ ചൗധരി കഴിഞ്ഞ ദിവസം തന്നെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടിരുന്നു. 27 നവജാത ശിശുക്കളുടെ മരണം ഇക്കൊല്ലം ആദ്യം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha