ഇനിയും കുടുങ്ങിക്കിടക്കുന്നു..ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും; കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.... റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി....
രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മരണസംഖ്യ 280 കടന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലെ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചിൽ നടത്താനാണ് രക്ഷാപ്രവർത്തകരുടെ സംഘത്തിന്റെ ശ്രമം.ഒഡീഷയിലെ ബാലസോറിലെ ട്രെയിനപടകത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പരിക്കേറ്റവർ ബാലസോർ, മയൂർഭഞ്ച്, ഭദ്രക്, ജാജ്പൂർ, കട്ടക്ക് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈ ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനം ദുഷകരമായ ഈ ബോഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.കോച്ചുകൾ കൂട്ടിയിടിച്ച് കുടുങ്ങിക്കിടക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷകരമാക്കുന്നത്.ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് ട്രെയിൻ കോച്ചുകൾ വെട്ടിപ്പൊളിക്കുന്നത്. എത്ര കോച്ചുകൾ പാളം തെറ്റിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 200 ആംബുലൻസുകളും 50 ബസുകളും 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകളും സ്ഥലത്തുണ്ട്. 1,200 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്.ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകി.രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെയും വിളിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാൻ രണ്ടായിരത്തിലധികം പേർ വെള്ളിയാഴ്ച രാത്രി ബാലസോർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അഞ്ഞൂറ് യൂണിറ്റ് രക്തം ഒറ്റ രാത്രി കൊണ്ട് ശേഖരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. രക്തം ദാനം ചെയ്തവരോട് വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.പ്രധാനമന്തി നരേന്ദ്ര മോദി ഒഡീഷയിലേക്ക്. ട്രെയിന്‍ അപകടമുണ്ടായ സ്ഥലവും, പരിക്കേറ്റവരെയും അദ്ദേഹം സന്ദര്‍ശിക്കും, കട്ടക്കിലെ ആശുപത്രിയില്‍ ഇന്ന് അദ്ദേഹം എത്തും.
റെയില്‍വേ ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം വിളിച്ച് ഒഡീഷയിലെ സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.ഇതിനോടകം മുന്നൂറിലേറെ പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ പലരുടെയും നില ഗുരുതരമാണ്. പ്രധാനമന്ത്രി ആദ്യം അപകടസ്ഥലം സന്ദര്‍ശിക്കുമെന്നും,പിന്നീട് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ബോഗികള്‍ മുറിച്ചാണ് ഈ മൃതദേഹങ്ങള്‍ പലതും പുറത്തെത്തിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ കംപാര്‍ട്‌മെന്റിന്റെ പുറത്തേക്ക് തെറിച്ചു പോയെന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹംപോര്‍ സ്വദേശി പിയൂഷ് പറയുന്നു. എങ്ങനെയെങ്കിലും പുറത്തുകടക്കാനായിരുന്നു ശ്രമം. അവിടെയാകെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നുവെന്നും പോഡ്ഡര്‍ പറഞ്ഞു.രക്ഷാപ്രവർത്തനം തുടരുകയാണ്..
https://www.facebook.com/Malayalivartha