ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ മൃതശരീരത്തോട് അപമര്യാദയായി പെരുമാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി വി ശ്രീനിവാസ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഗുഡ്‌സ് ഓട്ടോയിലേയ്ക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യം അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു.
മൃതദേഹങ്ങള്‍ ചുമന്നെത്തിച്ച് നിരനിരയായി ഗുഡ്‌സ് ഓട്ടേയിലേയ്ക്ക് വലിച്ചെറിയുന്നതായി വീഡിയോയില്‍ കാണാം. മൃഗങ്ങളല്ല മനുഷ്യരാണവര്‍ എന്ന അടിക്കുറിപ്പോടെ ബി വി ശ്രീനിവാസ് പങ്കുവെച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ മൃതദേഹങ്ങളോട് മര്യാദകേട് കാണിച്ചുവെന്ന ആരോപണം ശക്തമായി.
https://www.facebook.com/Malayalivartha