റിട്ടയേര്‍ഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരാനും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിന് 8899004976 എന്ന നമ്പറിലോ sspsia-kmr@jkpolice.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വക്താവ് വ്യക്തമാക്കി.
റിട്ടയേര്‍ഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. ഗഞ്ചുവിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊതുജനങ്ങള്‍ മുന്നോട്ട് വരാനും സംഭവങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാനും ഏജന്‍സി അഭ്യര്‍ത്ഥിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിന് 8899004976 എന്ന നമ്പറിലോ
sspsia-kmr@jkpolice.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വക്താവ് വ്യക്തമാക്കി.
1846 ൽ ബ്രിട്ടീഷ് കോളോണിയലിസ്റ്റുകളുടെ കയ്യിൽനിന്നും ദോഗ്ര മഹാരാജാവ് ഗുലാബ് സിങ് കാശ്മീർ വാങ്ങുന്നത് മുതൽ അതിനെ ജമ്മുവും ലഡാക്കുമായി ബന്ധിപ്പിച്ചു ജമ്മു കാശ്മീർ സംസ്‌ഥാനം രൂപീകൃതമാകുന്നത് വരെ.1947 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, വിഭജനം നടന്നു പാകിസ്‌ഥാൻ അകന്നുപോകുന്നു. അക്കാലത്തുതന്നെ പാകിസ്‌ഥാൻ ആർമി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ കാശ്മീരിനെ ആക്രമിക്കുന്നു. നൂറുകണക്കിന് പണ്ഡിറ്റുമാരും കുടുംബങ്ങളും കൊല്ലപ്പെട്ടു.
ആയിരക്കണക്കിന് ആളുകളെ ബലപ്രയോഗത്താൽ മതപരിവർത്തനം നടത്തി ഇസ്‌ലാമിലേക്കു ചേർക്കുന്നു. അതിർത്തി പ്രദേശത്തിലെ കശ്മീർ പണ്ഡിറ്റുകൾ ഓടിപ്പോകാൻ നിർബന്ധിതരാവുന്നു.പലരും ശ്രീനഗറിൽ അഭയം കണ്ടെത്തി. 1941 ലെ കണക്കനുസരിച്ച് 15 % ഉണ്ടായിരുന്ന കശ്മീർ പണ്ഡിറ്റുകൾ 1981 ആകുമ്പോഴേക്കും കേവലം 5 ശതമാനമായി ചുരുങ്ങി. 1990 ജനുവരിയിൽ കശ്മീർ താഴ് വരയിലെ പള്ളികളിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി ഇന്ത്യക്കെതിരെയും പണ്ഡിറ്റുകൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. കശ്മീർ പണ്ഡിറ്റുകളുടെ പലായനം അവിടെ തുടങ്ങുന്നു. നിസ്സഹായരായ നൂറുകണക്കിന് പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നു.1990 അവസാനിക്കുമ്പോൾ മൂന്നര ലക്ഷം അഭയാർഥികൾ ജമ്മുവിലേക്കു കുടിയേറുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസ് വീണ്ടും തുറക്കുന്നത് “പ്രതീക്ഷയുടെ കിരണങ്ങൾ” കൊണ്ടുവരുന്നുവെന്ന് ഗഞ്ചുവിന്റെ ചെറുമകൾ സ്വപ്ന റെയ്‌ന പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കുമ്പോൾ, “1989-90 ലെ കാശ്മീരി ഹിന്ദു വംശഹത്യ കേസുകൾ 34 വർഷത്തിന് ശേഷം പുനഃപരിശോധിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും. ഈ തീരുമാനം കാലങ്ങളായി അടിച്ചമർത്തപ്പെട്ട v പണ്ഡിറ്റുകളുടെ സമൂഹത്തിനും ശുഭാപ്തിവിശ്വാസം നൽകുമെന്നും സ്വപ്ന റെയ്‌ന പറഞ്ഞു
ദശാബ്ദങ്ങൾക്കുള്ളിൽ ഒരു ജനതയുടെ കാനേഷുമാരിയിൽ പത്തു ശതമാനത്തിൻ്റെ കുറവ് ആണ് അനുഭവപ്പെട്ടത് . രണ്ടുലക്ഷം പേരാണ് 1990 കാലത്തു കശ്മീർ താഴ് വര വിട്ട് ഓടിപ്പോകാൻ നിർബന്ധിതരായത്. എല്ലാം ഉപേക്ഷിച്ച് രായ്ക്കുരാമാനം ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടവർ. പകൽവെട്ടത്തിൽ മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ.നിർദ്ദാക്ഷിണ്യം കൊല്ലപ്പെട്ട കുട്ടികൾ. മക്കളുടെ വിയോഗം താങ്ങാനാവാതെ ഭ്രാന്ത് പിടിച്ച മാതാപിതാക്കൾ. ഈ പലായനത്തിലും അതിനുമുമ്പും പിമ്പും വേദന അനുഭവിച്ച കാശ്മീരി പണ്ഡിറ്റുകളോട് മാപ്പുപറഞ്ഞാൽ തീരാത്ത മഹാപരാധത്തിനു തീർപ്പുകൽപ്പിക്കാനാണ് ഇപ്പോൾ മോദി സർക്കാർ ഒരുങ്ങുന്നത് ..
കാശ്മീരി ഹിന്ദുക്കൾ അനുഭവിച്ച അഗ്നിപരീക്ഷകൾ ആളുകൾക്ക് കേൾക്കാനും അംഗീകരിക്കാനും സഹാനുഭൂതി നൽകാനും മനസ്സിലാക്കാനും ഉള്ള അവസരമാണ് ഇത് ..പണ്ഡിറ്റ് സമുദായത്തിലെ കവികളെയും എഴുത്തുകരെയും തിരഞ്ഞുപിടിച്ച് തോക്കിൻ മുനയിൽ നിറുത്തി നാടുകടത്തുകയായിരുന്നു. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
ജമ്മുവും ശ്രീനഗറും അമൃത്‌സറും കുരുക്ഷേത്രവും കടന്നു പഴയദില്ലിയുടെ തെരുവോരങ്ങളിൽ അഭയം തേടിയെത്തിയ കാശ്മീർ പണ്ഡിറ്റുകളുടെ കുടുംബങ്ങൾ സർവവും നഷ്ടപ്പെട്ടു അഗതികളെപ്പോലെ കഴിഞ്ഞ ആ കാലത്തിനു ഒരു അറുതി വരുത്താൻ ഈ തീരുമാനത്തിലൂടെ സാധിക്കണം
ജസ്റ്റിസ് നീലകണ്ഠ് ഗഞ്ചൂവിന്റെ കേസ് വീണ്ടും തുറക്കുന്നത് തുടർന്നുള്ള നൂറുകണക്കിന് കേസുകളിൽ ഒന്നായിരിക്കുമെന്നും നീതിക്കായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് അൽപ്പം ആശ്വാസവും ചുറ്റുപാടും നൽകുമെന്നും ഒരു വ്യക്തിഗത വീഡിയോ സന്ദേശത്തിൽ റെയ്‌ന പറഞ്ഞു.
കാശ്മീരി പണ്ഡിറ്റുകൾക്ക് വംശഹത്യ സംഭവിച്ചു. ഇത് ഒരു വലിയ കാര്യമാണ്, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക്കാൽ കൊല്ലപ്പെട്ട നീലകണ്ഠ് ഗഞ്ചുവിനു നീതി ലഭിക്കണം എന്ന് എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ അഗ്നിശേഖർ പറഞ്ഞു...
ജമ്മു കശ്മീര്‍ സര്‍വ്വീസിലെ ഒരു സെഷന്‍സ് കോടതി ജഡ്ജി ആയിരുന്നു നീലകണ്ഠ് ഗഞ്ചുവാണ് ജമ്മു കശ്മീരിലെ ആദ്യകാല തീവ്രവാദി ആയിരുന്ന JKLF സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ടിനെതിരെയുള്ള കേസുകള്‍ കേട്ടത് ഇദ്ദേഹമായിരുന്നു.
''മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ജഡ്ജി നീലകണ്ഠ് ഗഞ്ചൂവിന്റെ കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചന കണ്ടെത്തുന്നതിന്, ഈ കൊലപാതക കേസിന്റെ വസ്തുതകളോ സാഹചര്യങ്ങളോ അറിയാവുന്ന എല്ലാ ആളുകളോടും മുന്നോട്ട് വന്ന് വിവരങ്ങള്‍ പങ്കിടാന്‍ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്ഐഎ) അഭ്യര്‍ത്ഥിക്കുന്നു. അത്തരം എല്ലാ വ്യക്തികളുടെയും ഐഡന്റിറ്റി പൂര്‍ണ്ണമായും മറച്ചുവെക്കുകയും പരിരക്ഷിക്കുകയും ചെയ്യുമെന്നും ഉപയോഗപ്രദവും പ്രസക്തവുമായ എല്ലാ വിവരങ്ങള്‍ക്കും ഉചിതമായ പ്രതിഫലം നല്‍കുമെന്നും പ്രസ്താവന പറയുന്നു.
1966-ല്‍ മഖ്ബൂല്‍ ഭട്ട്, പോലീസ് ഇന്‍സ്‌പെക്ടര്‍ അമര്‍ ചന്ദിനെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹമായിരുന്നു ജഡ്ജി.1968 ഓഗസ്റ്റില്‍ അദ്ദേഹം ഭട്ടിനും മറ്റൊരാള്‍ക്കും വധശിക്ഷ വിധിച്ചു. സുപ്രീം കോടതി1982-ല്‍ ഈ വിധി ശരിവച്ചു.തുടര്‍ന്ന് 1984 ഫെബ്രുവരി 11ന് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഭട്ടിനെ തൂക്കിലേറ്റി.
ഇതിന്റെ പ്രതികാരമായി 1989 നവംബര്‍ 4 ന്, ശ്രീനഗറിലെ ഹൈക്കോടതിക്ക് സമീപം ഹരി സിംഗ് സ്ട്രീറ്റ് മാര്‍ക്കറ്റില്‍ വെച്ച് ഭീകരര്‍ ഗഞ്ചുവിനെ വളയുകയും വെടിവെച്ച് കൊല്ലുകയും ചെയ്തു. ആ മൃതദേഹത്തില്‍ തൊടരുത് എന്ന ജെകെഎല്‍എഫിന്റെ ഭീഷണി കാരണം ഒരു ദിവസത്തോളം അത് ഹരി സിംഗ് സ്ട്രീറ്റ് മാര്‍ക്കറ്റില്‍ അനാഥമായി കിടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
32 വർഷം മുമ്പ് കശ്മീരിൽ നടന്ന ഹിന്ദുക്കളുടെ വംശഹത്യയ്‌ക്കെതിരായ തെളിവുകൾ തന്റെ വരാനിരിക്കുന്ന ഡോക്യുമെന്ററി പരമ്പര നൽകുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു .32 വർഷം മുമ്പ് കശ്മീരിൽ നടന്ന ഹിന്ദു വംശഹത്യ . തങ്ങളുടെ പക്കൽ തെളിവുകൾ ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു, ഇന്ത്യൻ ചീഫ് ജസ്റ്റിസിനോട് എനിക്ക് പറയാൻ ആഗ്രഹമുണ്ട്, അദ്ദേഹത്തിന് തെളിവുകൾ കാണണമെങ്കിൽ, ദ കശ്മീർ ഫയൽസ്: അൺറിപ്പോർട്ടഡിന്റെ 7 എപ്പിസോഡുകൾ കാണുക. ‘ –
കശ്മീർ വംശഹത്യയുടെ ഇരകളുടെ സാക്ഷ്യപത്രങ്ങൾ അവർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവ തെളിവായി ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന് ശേഷവും ഹിന്ദുക്കൾ നിരന്തരം ഇരകളാക്കപ്പെടുന്നുവെന്നും മനുഷ്യത്വത്തിന്റെ പേരിൽ ഇത്രയും വലിയ കളങ്കമായി മാറിയ കശ്മീരിന് സമ്പൂർണ്ണ നീതി നൽകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, ”അദ്ദേഹം വ്യക്തമാക്കി.
രാഹുൽ പണ്ഡിതയുടെ our moon has blood clots എന്ന ചരിത്രാഖ്യായി ആയ പുസ്തകത്തിലും കശ്മീർ പണ്ഡിറ്റുകളുടെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞിട്ടുണ്ട് . ഇസ്ലാമിക ഭീകരതയുടെ ബലിയാടുകളായി പീഡനം സഹിച്ച് സ്വന്തം ജന്മനാട് വിട്ടു പിറന്ന മണ്ണിൽത്തന്നെ അഭയാർഥികളാകാൻ വിധിക്കപ്പെട്ട, ഉറ്റവരും ഉടയവരും ഉൾപ്പടെ എല്ലാമെല്ലാം നഷ്ടപ്പെട്ടവരുടെയും അനേകം പേർ കൊല്ലപ്പെട്ടതിൻ്റെയും ആഴത്തിലുള്ള ചരിത്രാഖ്യാനമാണ് ഈ നോവൽ
നാളിതുവരെ പറയപ്പെടാതെ പോയ ചരിത്രത്തിൻ്റെ രക്തം പുരണ്ട ഒരേടാണ് രാഹുൽ പണ്ഡിത തുറന്നു പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിന് 8899004976 എന്ന നമ്പറിലോ
sspsia-kmr@jkpolice.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha