ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുന്നു ...
ചന്ദ്രയാനും ആദിത്യ L 1 നും ശേഷം അല്ലെങ്കിൽ അതിനൊപ്പം തന്നെ ഇന്ത്യ ആഴക്കടൽ പര്യവേക്ഷണത്തിനും മുന്നിട്ടിറങ്ങുന്നു.. ബഹിരാകാശ നിഗൂഢതകൾ അന്വേഷിച്ചുള്ള ഇന്ത്യൻ യാത്രകൾ വിജയകരമാകുന്നതിനോടൊപ്പം ആഴക്കടലിലും ഭാരതം ആധിപത്യം സ്ഥാപിക്കുമെന്നതിൽ സംശയമില്ല. അമൂല്യ ലോഹങ്ങളും ധാതുക്കളും തേടി സമുദ്രാഗർഭത്തിലേക്ക് ഊളിയിടുന്ന പദ്ധതിയാണ് സമുദ്രയാൻ. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് ‘മത്സ്യ 6000’ യാത്ര. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മുങ്ങി കപ്പലാണ് ഇത്. ബംഗാൾ ഉൾക്കടലിന്റെ ആഴങ്ങളിലേക്ക് പര്യവേഷണം നടത്തുകയാണ് മത്സ്യയുടെ ലക്ഷ്യം.
സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവും ലക്ഷ്യമിടുന്ന ഒരു ഇന്ത്യൻ ദൌത്യമാണ് സമുദ്രയാൻ അഥവാ ഡീപ്പ് ഓഷ്യൻ മിഷൻ. ആഴമേറിയതും ഇരുണ്ടതുമായ സമുദ്രങ്ങളിലെ മർദ്ദം നേരിടാൻ മനുഷ്യന് കഴിയില്ല ..അതുകൊണ്ടുതന്നെ ലോകത്തിലെ സമുദ്രത്തിന്റെ 80 ശതമാനവും ഇതുവരെയും 'മാപ്പ് ചെയ്തിട്ടില്ല. 'മനുഷ്യർ കണ്ടിട്ടില്ലാത്ത' ഈ അജ്ഞാതലോകത്തിലേക്കാണ് സമുദ്രയാന്റെ യാത്ര ..കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബ്ലൂ എക്കണോമി പോളിസിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് ‘സമുദ്രയാൻ’.
ഇന്ത്യയുടെ ആദ്യ മനുഷ്യ സമുദ്ര ദൗത്യം ചെന്നൈയിൽ നിന്നാണ് ആരംഭിക്കുന്നത്. അന്തർവാഹിനികളുള്ള യു.എസ്.എ, റഷ്യ, ജപ്പാൻ ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളോടൊപ്പമാണ് ഇന്ത്യയും പര്യവേക്ഷണത്തിൽ പങ്കുചേർന്നത്. 2018ലാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം.
പോളി മെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കൊബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ ജീവനില്ലാത്ത വിഭവങ്ങളുടെ ആഴ സമുദ്ര ഗവേഷണം നടത്താനായി നീഷ് സാങ്കേതിക വിദ്യകളേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റിന്റെ 'ഡീപ് ഓഷ്യൻ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇതിന് ആയിരിക്കും.
സമുദ്ര വിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുക, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക, ഉപജീവനമാർഗങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം ഉറപ്പാക്കുക എന്നിവയാണ് ബ്ലൂ എക്കണോമി നയത്തിന്റെ ലക്ഷ്യങ്ങൾ. 2021 ൽ തുടങ്ങിയ ധൗത്യം അഞ്ച് വർഷം നീളുന്ന പദ്ധതിയാണിത്. ഘട്ടം ഘട്ടമായി 4,077 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
‘സമുദ്രയാൻ’ ദൗത്യത്തിന് കേരളത്തിലെ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് (വിഎസ്‌എസ്‌സി) ഗോളാകൃതിയിലുള്ള പേടകം തയാറാക്കിയത്. ചവറ കെഎംഎംഎലിൽ നിന്നുള്ള ടൈറ്റാനിയം ലോഹസങ്കരം കൊണ്ട് ഇസ്റോയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു പേടകം നിർമിച്ചത്. രണ്ടു മീറ്റർ വ്യാസമുള്ള പേടകത്തിൽ മൂന്നു പേർക്കു യാത്ര ചെയ്യാം. വിദേശത്തുനിന്നു പേടകം ഇറക്കുമതി ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്.
ഇതിനിടെ വിഎസ്എസ്‌സി ഡയറക്ടർ എസ്.സോമനാഥാണ് ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് പേടകം നിർമിക്കാമെന്ന ആശയം മുന്നോട്ടു വച്ചത്. 2 മീറ്റർ വ്യാസമുള്ള പേടകത്തിൽ 3 പേർക്കു യാത്ര ചെയ്യാം. നേരത്തേ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ നേതൃത്വത്തിൽ 600 മീറ്റർ വരെ ആഴത്തിൽ സമുദ്രപര്യവേക്ഷണം നടത്തിയിരുന്നു. കൂടുതൽ ആഴങ്ങളിലേക്കു പോകാനുള്ള സാങ്കേതികവിദ്യ സങ്കീർണമായതിനാലാണ് ഇസ്റോയുടെ പങ്കാളിത്തം തേടിയത്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ISRO സമുദ്രയാനും ഏറ്റെടുത്തത്.
അടുത്ത വർഷം ആദ്യം ചെന്നൈ തീരത്തുനിന്നാണ് ആദ്യ പര്യവേക്ഷണത്തിന് പുറപ്പെടുക. ആദ്യപടിയായി മനുഷ്യരില്ലാതെ മത്സ്യയെ അയച്ച് തിരിച്ചുവരുന്ന ശേഷം മൂന്ന് പേരെ സമുദ്രനിരപ്പിൽ നിന്നും 6,000 മീറ്റർ ആഴത്തിൽ എത്തിക്കും. ധാതുക്കൾ ഉൾപ്പെടെയുള്ള ആഴക്കടൽ വിഭവ പര്യവേക്ഷണം നടത്തും. തുടർച്ചയായി 12 മുതൽ 16 മണിക്കൂർ വരെ പ്രവർത്തിക്കാനാകും. 96 മണിക്കൂർ വരെ ഓക്‌സിജൻ ലഭ്യതയും മത്സ്യ 6000 ഉറപ്പാക്കുന്നു.
ആഴക്കടൽ പര്യവേക്ഷണം ചെയ്യുന്നതിനായി ഓട്ടോണമസ് കോറിംഗ് സിസ്റ്റം (എസിഎസ്), ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി), ഡീപ് സീ മൈനിംഗ് സിസ്റ്റം (ഡിഎസ്എം) എന്നിങ്ങനെ വിവിധ ആഴക്കടൽ ഉപകരണങ്ങൾ മുങ്ങികപ്പലിൽ സജ്ജമാക്കും. കൊബാൾ, നിക്കൽ, മാംഗനീസ് തുടങ്ങിയ ലോഹങ്ങൾക്കായുള്ള അന്വേഷണമാണ് പ്രാഥമിക ദൗത്യം.
സമുദ്രത്തിന്റെ നിഗൂഢതകളെയും ജൈവവൈവിധ്യത്തെത്തയും കുറിച്ചുള്ള മനുഷ്യന്റെ ധാരണകളെ മാറ്റി മറിക്കുന്ന പര്യവേക്ഷണമാകും ഇത്.പുത്തൻ ഭാരതത്തിനായുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമാകും ദൗത്യം. 7,500 കിലോമീറ്ററിലധികം തീരപ്രദേശത്തും തീരപ്രദേശങ്ങളിൽ ഗണ്യമായ ജനസംഖ്യയും ഉള്ളതിനാൽ, മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രവ്യാപാരം എന്നിവയെ ദൗത്യം ഉത്തേജിപ്പിക്കും. സാമ്പകത്തിക വളർച്ചയ്‌ക്ക് ഗുണം ചെയ്യാൻ സമുദ്രയാൻ സഹായിക്കും
https://www.facebook.com/Malayalivartha