പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്സഭാ അംഗങ്ങളും ഫോട്ടോ സെഷനിനായി ഒത്തുകൂടി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്സഭാ അംഗങ്ങളും ഫോട്ടോ സെഷനിനായി ഒത്തുകൂടി. മൂന്ന് ഘട്ടമായാണ് ഫോട്ടോ സെഷന്‍ നിശ്ചയിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവര്‍ ആദ്യ നിരയില്‍ ഇരിക്കും. അതിനുശേഷം രാജ്യസഭാ അംഗങ്ങളുടെയും പിന്നീട് ലോക്സഭാ അംഗങ്ങളുടെയും ഫോട്ടോ എടുക്കും
പഴയപാര്‍ലമെന്റ് മന്ദിരത്തിലെ ഫോട്ടോ സെഷന് ശേഷം നടപടികള്‍ പുതിയ മന്ദിരത്തിലേക്ക് മാറ്റും. 1.15ന് പുതിയ കെട്ടിടത്തില്‍ ലോക്‌സഭ ചേരും. രാജ്യസഭാ നടപടികള്‍ 2.15ന് തുടങ്ങും.
https://www.facebook.com/Malayalivartha