കണ്ണീര്‍ക്കാഴ്ചയായി... ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി... ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്ത്, കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനത്തിലുള്ളത്.
ഇന്നലെയാണ് അപകടം നടന്നത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ ഇവര്‍ സംസാരിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ കടയില്‍ തീ പിടിക്കുകയും കോകിലയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്. കോകിലയെ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ് യുവതി മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha