ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരന്റെ കമന്റ്:- വിമാനയാത്ര മണിക്കൂറുകൾ വൈകി....
വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെ തുടർന്ന് ആകാശ എയറിന്റെ വാരണാസി വിമാനം മണിക്കൂറുകൾ വൈകി. മുംബൈയിൽ നിന്നും രണ്ടരക്ക് വാരണാസിക്ക് പറക്കേണ്ടിയിരുന്ന വിമാനം രാത്രിയോടെയാണ് യാത്രതിരിച്ചത്. വിമാനത്തിന്റെ ബോർഡിങ് നടക്കുന്നതിനിടെ തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരിൽ ഒരാൾ പറയുകയായിരുന്നു. തന്റെ കൈവശം ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാഉദ്യോഗസ്ഥർ ജാഗ്രതയിലായി. ഉടൻ തന്നെ
സി.ഐ.എസ്.എഫ് വിമാനത്താവളത്തിൽ സെക്യൂരിറ്റി പ്രോട്ടോകോൾ നടപ്പിലാക്കി. വിമാനത്തിൽ കയറി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പരിശോധിച്ചു. പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. ഇതിന് പിന്നാലെ എയർലൈൻ വിമാനത്തിന്റെ പുതുക്കിയ സമയം അറിയിക്കുകയായിരുന്നു.
സെക്യൂരിറ്റി പ്രോട്ടോകോൾ പ്രകാരമാണ് വിമാനം വൈകിയതെന്നും അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ നിന്നും 166 യാത്രക്കാരുമായി പുറപ്പെട്ട ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വാരണാസി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയിരുന്നു. വാരണാസി എയർ ട്രാഫിക് കൺട്രോളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എമർജൻസി ലാൻഡിങ്.
മുംബൈ-വാരാണസി വിമാനത്തിൽ 159 യാത്രക്കാരും 1 ശിശുവും 6 ഓപ്പറേറ്റിംഗ് ഓപ്പറേറ്റിംഗ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 166 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആകാശ എയറിന് സോഷ്യൽ മീഡിയയിൽ ബോംബ് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഉടനെ മുംബൈയിലെ ലോക്കൽ പോലീസിനെ അറിയിക്കുകയും എഫ്‌ഐആർ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
തുടർന്ന്, എമർജൻസി റെസ്‌പോൺസ് മെക്കാനിസം ഏർപ്പെടുത്തുകയും സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി, ബോംബ് ഭീഷണിയെക്കുറിച്ച് എയർലൈൻ പ്രവർത്തിക്കുന്ന 16 വിമാനത്താവളങ്ങളെയും അറിയിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തുവെന്ന് വാരണാസി എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.
പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആവശ്യമായ എല്ലാ അടിയന്തര നടപടിക്രമങ്ങളും പാലിച്ച് ക്യാപ്റ്റൻ സുരക്ഷിതമായി വാരണാസിയിൽ വിമാനം ഇറക്കി.
https://www.facebook.com/Malayalivartha