ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി; മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി
സൗദി അറേബ്യയില്‍ നിർണായകമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഫിലിപ്പീന്‍സ് വീട്ടുജോലിക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് .കൊല്ലപ്പെട്ടത്, 32 കാരിയായ മര്‍ജോറെറ്റ് ഗാര്‍സിയ ആണ്. ഫിലിപ്പീന്‍സും സൗദി അധികൃതരും ചേര്‍ന്ന് അന്വേഷണം നടത്തുകയാണ് .
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിഎന്നാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കാരിയുടെ മരണം ഇന്നലെ സൗദി ഡിപാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് (ഡിഎംഡബ്യു) സ്ഥിരീകരിക്കുകയും ചെയ്തു . മര്‍ജോറെറ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പക്ഷെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമോ മരണകാരണമോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.തൊഴില്‍ കരാര്‍ അവസാനിച്ചതിനാല്‍ ഈ മാസം നാട്ടിലേക്ക് പോകാനിരുന്ന വീട്ടുജോലിക്കാരിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ ഒന്നിലധികം കുത്തുകള്‍ കണ്ടെത്തി. കേസന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha