ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് താഴെയായി ഹമാസ് ഭീകരർ തുരങ്കം നിർമ്മിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന..
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിക്ക് താഴെയായി ഹമാസ് ഭീകരർ തുരങ്കം നിർമ്മിച്ചതിന്റെ വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ ആശുപത്രികളുടേയും സ്‌കൂളുകളുടേയും സമീപത്തായി ഹമാസ് തങ്ങളുടെ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണെന്നും ആദ്യ ഘട്ടം മുതൽ ഇസ്രായേൽ ആരോപിച്ചിരുന്നു.
എന്നാൽ ഹമാസ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പിന്നാലെ ഹമാസ് ആശുപത്രികളുടെ സമീപത്തും താഴെയുമായി രഹസ്യകേന്ദ്രങ്ങൾ നിർമ്മിച്ചതിന്റെ വീഡിയോകൾ ഇസ്രായേലും പുറത്ത് വിട്ടിരുന്നു. അൽ ഷിഫ ആശുപത്രിയുടെ തൊട്ടടുത്തായുള്ള തുരങ്കത്തിന്റെ വീഡിയോയാണ് ഐഡിഎഫ് ഏറ്റവും ഒടുവിലായി പുറത്ത് വിട്ടിരിക്കുന്നത്.
10 മീറ്റർ ആഴത്തിൽ 55 മീറ്ററോളം ദൂരം വരെ ഈ വീഡിയോ ചിത്രീകരിക്കുന്നത്. വീഡിയോയുടെ അവസാനം ഒരു ബ്ലാസ്റ്റ് പ്രൂഫ് ഡോർ ആണ് കാണിക്കുന്നത്. ഇതിനപ്പുറത്തേക്ക് എന്താണെന്ന കാര്യം വീഡിയോയിൽ പറയുന്നില്ല. ഇസ്രായേലിന്റെ സൈന്യം തങ്ങളുടെ അടുത്തേക്ക് എത്തുന്നത് തടയാൻ ഹമാസ് ഇത്തരം സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു. സമാന രീതിയിലുള്ള നിരവധി തുരങ്കങ്ങൾ ഗാസയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha