യദ്യൂരപ്പ ബിജെപിയില്‍ നിന്ന് രാജിവച്ചു
കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ ബിജെപിയില്‍ നിന്ന് രാജിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌ക്കരിയ്‌ക്ക് രാജി കത്ത് അയച്ച് കൊടുത്തു. അനുയായികളോടൊപ്പം വിധാന്‍ സഭയില്‍ കാല്‍നടയായി എത്തി എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജി വച്ചുകൊണ്ടുളള കത്തും നല്‍കി. മുഖ്യമന്ത്രിയായി തിരികെ എടുക്കുകയോ,ബിജെപി സംസ്ഥാന അധ്യക്ഷനാക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ദേശീയ അധ്യക്ഷന്‍ നിതിന്‍ഗഡ്‌ക്കരിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്‌റ്റ്‌ലിയും അടക്കമുളള ദേശീയ സംസ്ഥാന നേതാക്കള്‍ ഇടപെട്ടിട്ടും അദ്ദേഹം രാജിയില്‍ ഉറച്ച് നിന്നു.
ബിജെപിയെ ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലെത്തിച്ച ആളാണ് യെദ്യൂരപ്പ. മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യെദ്യൂരപ്പയുടെ രാജി ബിജെപിയ്‌ക്ക് തിരിച്ചടിയാണ്.
യെദ്യൂരപ്പയുടെ പുതിയ പാര്‍ട്ടിയായ കര്‍ണാടക ജനതാപക്ഷയുടെ രൂപീകരണ റാലി ഡിസംബര്‍ ഒന്‍പതിന് ഹാവേരിയില്‍ നടക്കും. റാലിയില്‍ മന്ത്രിമാരും,എംഎല്‍എമാരും എംപിമാരും പങ്കെടുക്കേണ്ടെന്ന് അദ്ദേഹം തന്നെ നിര്‍ദേശിച്ചിട്ടുളളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് തത്‌ക്കാലം ഭീക്ഷണിയില്ല. എങ്കിലും 50 എംഎല്‍എമാരെങ്കിലും ബിജെപി വിട്ടേക്കുമെന്നാണ് സൂചന.
അനധികൃത ഖനനം സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് 2011 ജൂലൈയില്‍ യെദ്യൂരപ്പയ്‌ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.
https://www.facebook.com/Malayalivartha