എതിരാളികള്‍ പോലും അംഗീകരിച്ചു... രാജ്യത്ത് 5 പേര്‍ക്ക് പത്മവിഭൂഷണ്‍, 17 പേര്‍ക്ക് പത്മഭൂഷണ്‍, ആകെ 132 പുരസ്‌കാരങ്ങള്‍; കേരളത്തില്‍നിന്ന് 3 പേര്‍ക്ക് പത്മശ്രീ, രാജ്യത്തെ ആദ്യ വനിതാ പാപ്പാനും പുരസ്‌കാരം; 6 പേര്‍ക്ക് കീര്‍ത്തിചക്ര; ആറ് മലയാളികള്‍ക്ക് പരം വിശിഷ്ഠ സേവാ മെഡല്‍
രാജ്യം 75മത് റിപ്പബ്ലിക് ദിനം ആഘോഷിക്കവേ വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്‌മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍.
വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. കേരളത്തല്‍നിന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിനും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്പൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം.
നേരത്തെ ആദ്യ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേരാണ് പുരസ്‌കാരത്തിന് അര്‍ഹമായിരുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നിവരാണ് പുരസ്‌കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയിലാണ് മൂന്നുപേരും പുരസ്‌കാരത്തിന് അര്‍ഹമായത്. ഇതിനുപിന്നാലെയാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം ഉള്‍പ്പെടെ പ്രഖ്യാപിച്ചത്. ഈ അംഗീകാരം തന്നതില്‍ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും മുതിര്‍ന്ന ഒ രാജഗോപാല്‍ പറഞ്ഞു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീണ്ട കാലത്തെ കലാ ജീവിതത്തിനു കിട്ടിയ അംഗീകാരമെന്ന് സദനം ബാലകൃഷ്ണന്‍ പറഞ്ഞു. അറുപത്തി ഏഴ് വര്‍ഷം കഥകളിയോടൊപ്പമായിരുന്നു. പുരസ്‌കാരം ഗുരുനാഥന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും കഥകളിക്ക് കിട്ടിയ അംഗീകരമായി കണക്കാക്കുന്നുവെന്നും സദനം ബാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാര്‍ബതി ബര്‍വ, ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ദഡില്‍നിന്നുള്ള ജഗേശ്വര്‍ യാദവ്, ഗോത്ര വിഭാഗത്തില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഝാര്‍ഗഢില്‍ നിന്നുള്ള ചാമി മുര്‍മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്‍ത്തകനായ ഹരിയാനയില്‍നിന്നുള്ള ഗുര്‍വിന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകനായ പഞ്ചിമ ബംഗാളില്‍നി്‌നനുള്ള ധുഖു മാജി, മിസോറാമില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ സംഘതന്‍കിമ, പരമ്പരാഗത ആയുര്‍വേദ ചികിത്സകനായ ഛത്തീസ്ഗഢില്‍നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല്‍ പ്രദേശില്‍നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്‍ത്തകന്‍ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.
രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. ഇതില്‍ മൂന്ന് കീര്‍ത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുക. ക്യാപ്റ്റന്‍ അനുഷ്മാന്‍ സിങ്ങ്, ഹവീല്‍ദാര്‍ അബ്ദുള്‍ മജീദ്, ശിപോയി പവന്‍ കുമാര്‍ എന്നിവര്‍ക്ക് കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക. ആകെ ആറ് കീര്‍ത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ ലഭിക്കും. ലഫ് ജനറല്‍ പി.ജി കെ മേനോന്‍, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണന്‍, ലഫ് ജനറല്‍ അജിത് നീലകണ്ഠന്‍, ലഫ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണന്‍ നായര്‍ എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.
https://www.facebook.com/Malayalivartha