Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്


അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം


ഉത്തരം പറയേണ്ടി വരും... പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമം നടന്നതായി ജോ ബൈഡനെതിരെ ട്രംപ് ജൂനിയര്‍; വിവാദം പൊടി പൊടിക്കുന്നു


പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്ത്....ഇന്ന് നിശബ്ദ പ്രചാരണം...


നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമ്പലം പൊളിച്ചുമാറ്റി പള്ളി പണിത് നിസ്‌ക്കരിക്കുന്നത് പതിവാക്കിയ ഔറംഗസേബ്.. മഥുരയിലെ ഷാഹി ഈദ്ഗാ കൃഷ്‌ണക്ഷേത്രം തന്നെ, തെളിവുകൾ പുറത്ത്

06 FEBRUARY 2024 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഝാര്‍ഗണ്ഡില്‍ ലെവല്‍ ക്രോസില്‍ പാസഞ്ചര്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചു

സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വേതനം ലഭിച്ചില്ല.... ഇന്ന് റേഷന്‍ കടകള്‍ അടച്ചിടും

ഗുജറാത്തിലെ മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു..

മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുരേഷ് ഗോപി

ടേക്ക് ഓഫിന് തൊട്ടുമുന്നെ വിമാനത്തിനുള്ളില്‍ വൻ അപകടം; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; നടുങ്ങി യാത്രക്കാർ


അമ്പലം പൊളിച്ചുമാറ്റി പള്ളി പണിത് നിസ്‌ക്കരിക്കുന്നത് പതിവാക്കിയ ഔറംഗസേബ്.. മഥുരയിലെ ഷാഹി ഈദ്ഗാ
കൃഷ്‌ണക്ഷേത്രം തന്നെ, തെളിവുകൾ പുറത്ത്

സത്യത്തിലേക്ക് വിരൽ ചൂണ്ടി ചരിത്ര രേഖകൾ.മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാനമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.

മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗങ്ങള്‍ ഔറംഗസേബ് മസ്ജിദിനായി ഉപയോഗിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍. മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട വിവാരാവകാശ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറുപടി.

ഷാഹി ഈദ്ഗാ മസ്ജിദിനായി ഔറംഗസേബ് മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം തകർത്തതിനെക്കുറിച്ചുള്ള 1920 മുതലുള്ള ചരിത്രരേഖകളെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ വിവരാവകാശരേഖയിലാണ് സത്യവസ്ഥയുള്ളത്.

ഗസറ്റിലെ ഉദ്ധരണി ഉള്‍പ്പെടെയാണ് മറുപടി. ''മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന, നസുല്‍ കുടിയാന്മാരുടെ കൈവശം ഇല്ലാതിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങള്‍ ഔറംഗസീബ് മസ്ജിദിന് വേണ്ടി ഉപയോഗിച്ചിരുന്നു', എന്നാണ് മറുപടിയില്‍ ഉദ്ധരിച്ചിരിക്കുന്നത്. എഎസ്‌ഐയുടെ ആഗ്ര സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്റെ ഓഫീസാണ് വിവരാവകാശത്തിന് മറുപടി നല്‍കിയത്.

ഇതിനിടെ ഈ തെളുകള്‍ അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുമ്പാകെ സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തിന്യാസ് പ്രഡിഡന്റ് മഹേന്ദ്ര പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്ഷേത്രം പൊളിക്കാന്‍ 1670ല്‍ ഔറംഗസേബ് ഉത്തരവ് പുറപ്പെടുവിച്ചതായി ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി എഎസ്‌ഐ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി. ഫെബ്രുവരി 22 ന് വാദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എഎസ്‌ഐ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും മഹേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു.

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. കോടതി നിർദ്ദേശപ്രകാരമായിരുന്നു എഎസ്ഐ സർവെ നടത്തിയത്.

കൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന ഹിന്ദു സംഘടനകൾ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം കഴിഞ്ഞ വർഷം ഡിസംബറിൽ പ്രാദേശിക കോടതി അംഗീകരിച്ചെങ്കിലും മുസ്ലീം വിഭാഗം ഹൈക്കോടതിയിൽ എതിർപ്പ് ഫയൽ ചെയ്തിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കത്ര കേശവ് ദേവ് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം മഥുര കോടതിയിൽ ഹർജി നൽകിയിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉത്തരവാണ് ഇതെന്ന് അവർ ആരോപിച്ചു.
മസ്ജിദിന്റെ ചില ഭിത്തികളിൽ താമരയുടെ കൊത്തുപണികൾ ഉണ്ടെന്നും ഹിന്ദു പുരാണങ്ങളിലെ പാമ്പ് ദേവനായ ‘ഷേഷ്‌നാഗ്’-നോട് സാമ്യമുള്ള രൂപങ്ങൾ ഉണ്ടെന്നും ഹരജിക്കാർ അവകാശപ്പെടുന്നു. ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഇത് കാണിക്കുന്നുവെന്ന് അവർ വാദിച്ചിരുന്നു.

1947 ആഗസ്ത് 15 ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവി നിലനിർത്തുന്ന 1991 ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി ഹർജി തള്ളാൻ മുസ്ലീം പക്ഷം നേരത്തെ ശ്രമിച്ചിരുന്നു.

മഥുരയിലെ കേശവദേവ ക്ഷേത്രം ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് നിർമ്മിച്ചത് . ആ സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചത്. ശ്രീകൃഷ്ണന്റെ കൊച്ചുമക്കളായ വ്രജും വ്രജ്ഞഭനും പരീക്ഷിത്ത് രാജാവിന്റെ സഹായത്തോടെ മഥുരയിലെ കേശദേവ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണു ചരിത്രം

 

മുഗൾ സ്വേച്ഛാധിപതിയായ ഔറംഗസേബ് മഥുരയിലെ കേശവദേവന്റെ ക്ഷേത്രം പൊളിക്കാൻ 1670 -ൽ ആണ് ഉത്തരവിട്ടത് . അതിനെ തുടർന്ന് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിക്കപ്പെട്ടു. ഔറംഗസേബ് തന്നെ ഹിന്ദു ക്ഷേത്രം നശിപ്പിച്ച ശേഷം നിർമ്മിച്ച പള്ളിയിൽ നിസ്‌ക്കരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ഇതിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നൽകിയിരുന്നു. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ട്. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  (9 minutes ago)

ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം...  (20 minutes ago)

പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്  (30 minutes ago)

ടേക്ക് ഓഫിനൊരുങ്ങുവെ വിമാനത്തിന്‍റെ സീറ്റിൽ തീ ആളിപ്പടർന്നു, യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് അലറിവിളിച്ച് ക്യാബിന്‍ ക്രൂ, പിന്നാലെ സംഭവിച്ചത്, തീ പടർന്നത് യാത്രക്കാരന്റെ സ്മാര്‍ട്ട്ഫോണ്‍  (7 hours ago)

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു  (7 hours ago)

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന  (8 hours ago)

40തിലും ഇരുപതിന്റെ ചെറുപ്പം നി‌ലനിർത്താൻ നയൻതാര ചെയ്യുന്നതാണ്  (8 hours ago)

നായകനായും സംവിധായകനായും ബറോസില്‍ മോഹന്‍ലാല്‍  (8 hours ago)

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ  (8 hours ago)

വര്‍ഗീയ തീവ്രവാദ ഭാഷയുമായി മുസ്ലിം ലീഗ് സിപിഎമ്മിന്റെ അടുത്തേക്കു വരരുതെന്നു മുഖ്യമന്ത്രി  (9 hours ago)

ഝാര്‍ഗണ്ഡില്‍ ലെവല്‍ ക്രോസില്‍ പാസഞ്ചര്‍ ട്രെയിന്‍ ട്രക്കുമായി കൂട്ടിയിടിച്ചു  (9 hours ago)

വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് പിടികൂടി  (10 hours ago)

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ക്രെംലിന്‍  (10 hours ago)

അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം  (10 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവം  (10 hours ago)

Malayali Vartha Recommends