തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടിയില്ല... ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങള്‍ ശക്തമാണെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലും മറ്റും വ്യാജ പ്രചരണങ്ങള്‍ ശക്തമാണെന്ന മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വാര്‍ത്താസമ്മേളനം നടത്തി മാത്രമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതികള്‍ പ്രഖ്യാപിക്കൂ എന്നും ഔദ്യോഗിക എക്‌സ് പേജിലൂടെ കമ്മിഷന്‍ വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് ആരംഭിക്കുമെന്നാണ് വ്യാജസന്ദേശങ്ങളില്‍ പ്രചരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ തീയതികളും ഇതിനകംതന്നെ വ്യാജ സന്ദേശങ്ങളായി പ്രചരിച്ചു കഴിഞ്ഞെന്നും കമ്മിഷന്‍ അറിയിച്ചു. വ്യാജ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: മാര്‍ച്ച് 12ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരും. നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28. വോട്ടെടുപ്പ് ഏപ്രില്‍ 17ന്. ഫലം വരുന്നത് മേയ് 22ന്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലെറ്റര്‍ഹെഡ് ഉള്‍പ്പെടുത്തിയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എങ്ങനെയാണ് പൊതു തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതെന്ന് പലരും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. വ്യാജപ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ യഥാര്‍ഥ വിവരങ്ങള്‍ പങ്കുവച്ചത്.
കഴിഞ്ഞ മാസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ആഭ്യന്തരമായി പ്രചരിപ്പിച്ച സന്ദേശം പുറത്തായത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഏപ്രില്‍ 16 താല്‍ക്കാലിക തിരഞ്ഞെടുപ്പ് തീയതിയായി കുറിപ്പില്‍ പരാമര്‍ശിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha