ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെയാണ് ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയത്. റെയില്‍വേ സ്റ്റേഷനുകളിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ജിഎസ്ടി ഈടാക്കില്ല.
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍നടന്ന 53 ാം ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ഓഗസ്റ്റ് പകുതിയോടെയോ അവസാനത്തോടെയോ നടക്കും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ്, നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ പ്രീ ബജറ്റ് ചര്‍ച്ചകളുടെ ഭാഗമായുള്ള യോഗവും നടന്നു.
സോളാര്‍ കുക്കറുകള്‍ക്ക് 12% എന്ന ഏകീകൃത ജിഎസ്ടി നിരക്കാക്കി നിശ്ചയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കും ജിഎസ്ടി ഒഴിവാക്കി. മാസം 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കിനാണ് ജിഎസ്ടി ഒഴിവാക്കിയത്. ഇളവ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 90 ദിവസം ഹോസ്റ്റല്‍ സൗകര്യം ഉപയോഗിച്ചിരിക്കണമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha