മംഗളൂരുവിന് അടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെയാണ് അപകടം
![](https://www.malayalivartha.com/assets/coverphotos/w657/313511_1719382772.jpg)
മംഗളൂരുവിന് അടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് പേര്‍ക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെയാണ് അപകടം
റിഹാന മന്‍സിലില്‍ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന്‍ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതില് തകര്‍ന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്.
ഇടുക്കി ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് വീട് ഭാഗികമായി തകര്‍ന്നു. പുതുവല്‍ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്.
വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏല്ക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തന്‍ ചിറയില്‍ ഉസ്മാന്റെ വീടാണ് തകര്‍ന്നത്.
മൂന്നാര്‍ ദേവികുളം കോളനിയില്‍ വീടിന് മുകളിലേക്ക് കരിങ്കല്‍ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വില്സന് എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകള്‍ പതിച്ചത്. വില്‍സനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha