കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് അതിര്‍ത്തി സുരക്ഷാ സേന... പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു
![](https://www.malayalivartha.com/assets/coverphotos/w657/313518_1719386778.jpg)
കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് അതിര്‍ത്തി സുരക്ഷാ സേന... പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു. ദോഡ ജില്ലയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. കശ്മീരിലെ കത്വ ജില്ലയിലെ പത്താന്‍കോട്ടിന് സമീപത്ത് ഇന്നലെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടായിരുന്നു. ആയുധധാരികളായ രണ്ട് പേരെയാണ് സംശയാസ്പദമായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha