അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ...
![](https://www.malayalivartha.com/assets/coverphotos/w657/313712_1719642750.jpg)
അഴിമതിയും കുറ്റകരമായ അശ്രദ്ധയും കാരണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഡല്‍ഹി ആഭ്യന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നതുമായി ബന്ധപ്പെട്ടാണ് ഖാര്‍ഗെയുടെ ആരോപണം.
ജബല്‍പൂര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്, അയോദ്ധ്യയിലെ പുതിയ റോഡുകളുടെ പരിതാപകരമായ അവസ്ഥ, രാമക്ഷേത്രത്തിലെ ചോര്‍ച്ച, മുംബയ് ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് റോഡില്‍ വിള്ളലുകള്‍, 2023-2024-ലും ബിഹാറില്‍ 13 പുതിയ പാലങ്ങള്‍ തകര്‍ന്നത്, ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കം പതിവായി മുങ്ങുന്നത്, ഗുജറാത്തിലെ മോര്‍ബി പാലം ദുരന്തം തുടങ്ങിയവ മോദി സര്‍ക്കാരിന്റെ അനാസ്ഥയുടെ തെളിവാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുമെന്ന നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും അവകാശവാദങ്ങളെ തുറന്നുകാട്ടുന്ന സംഭവങ്ങളാണിത്. മാര്‍ച്ച് 10ന് ഡല്‍ഹി ഒന്നാം ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ മോദിജി സ്വയം വിളിച്ചത് 'വ്യത്യസ്തനായ മനുഷ്യന് എന്നാണ്.
https://www.facebook.com/Malayalivartha