വ്യാജ മദ്യവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഇനി കടുത്ത ശിക്ഷ
വ്യാജ മദ്യവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഇനി കടുത്ത ശിക്ഷ ലഭിക്കും. അനധികൃത മദ്യത്തിന്റെ നിര്‍മാണം, കൈവശം വെക്കല്‍, വില്‍പന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്ന ബില്‍ നിയമസഭ പാസാക്കുകയായിരുന്നു.
ജൂണ്‍ 29 ന് തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലിന് ജൂലൈ 11ന് ഗവര്‍ണര്‍ ആര്‍. എന്‍. രവി അനുമതി നല്‍കി.കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്നാണ് 1937ലെ തമിഴ്നാട് നിരോധന നിയമത്തില്‍ ഭേദഗതി വരുത്തിയത്.
കള്ളക്കുറിച്ചിയില്‍ 66 പേരാണ് അനധികൃത മദ്യം കഴിച്ച് മരിച്ചത്. സംസ്ഥാനത്ത് നിന്ന് അനധികൃത മദ്യത്തിന്റെ ഭീഷണി പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തിയതെന്ന് സര്‍ക്കാറിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങള്‍ക്കുള്ള തടവും പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. പരമാവധി ശിക്ഷ 10 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ വരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്തു.
"
https://www.facebook.com/Malayalivartha