ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 40കാരന്‍ പിടിയില്‍
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 40കാരന്‍ പിടിയില്‍. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ കുടുംബത്തിലെ അകന്ന ബന്ധുവാണ് പ്രതി. അയല്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബോയ്ന വെരിക്കയ്യ ഡോറ എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ശനിയാഴ്ചയാണ് യുവാവ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
'പെണ്‍കുഞ്ഞിനെ വൈദ്യചികിത്സയ്ക്കായി അയച്ചിട്ടുണ്ട്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്,' ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, പ്രതിയെ ഉടന്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha