റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി
റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരില്‍ പാലിയയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. 22കാരനായ രാഹുല്‍ മേവാഡയും ഭാര്യ 20കാരിയായ ജാന്‍വിയും ബന്ധുക്കള്‍ക്കൊപ്പം ഗോറാംഘട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.
ഇതിനിടയിലാണ് ഇവര്‍ മേല്‍പ്പാലത്തില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. അതിനിടയില്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു വന്നു. ട്രെയിന്‍ പതുക്കെയാണ് വന്നതെങ്കിലും ദമ്പതികള്‍ 90 അടി താഴ്ചയിലേക്ക് എടുത്തുചാടി. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha