രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു... മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി..ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്..പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു..
രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധിച്ച് ഇന്നലെ രണ്ടുകുട്ടികൾകൂടി മരണപ്പെട്ടു. ഇതോടെ അപൂർവ്വ വൈറസാൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേൽ അറിയിച്ചു. സംസ്ഥാനത്ത് ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്.ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് ചന്ദിപുര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ചന്ദിപുര വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. മരണസാദ്ധ്യത കൂടുതലുള്ള ചന്ദിപുര വൈറസ് ബാധയേൽക്കുന്നവർക്ക് എത്രയും വേഗം ചികിത്സ ലഭിക്കേണ്ടതുണ്ട്.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും ഏകോപിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങൾ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.സബർകാന്തിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. ശക്തമായ പനി, മസ്തിഷ്‌കജ്വരം, കടുചത്ത ശരീരവേദന, തലവേദന, ശ്വാസതടസം, വിളർച്ച എന്നിവയാണ് ചന്ദിപുര വൈറസ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. അണുബാധ വളരെവേഗം പടരുന്നതിനാൽ രോഗം ബാധിച്ച് 24-48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.15 വയസിന് താഴെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം പകരുന്നതെന്ന് അധികൃതർ പറയുന്നു.
സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുണെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്.ശക്തമായ പനി, മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലൈറ്റിസ്) എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ തുടങ്ങിയവയാണ് രോഗം പരത്തുന്നത്.അതെ സമയം കേരളത്തിലെയും സ്ഥിതി വളരെ ഗുരുതരമാണ്. സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്ത് പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണുള്ളത്. ഇന്ന് മാത്രം 13,196 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. 416 പേർ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയാണ്. പനി ബാധിച്ച് രണ്ട് മരണവും മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക.ഇന്നലെയും രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്തിൻ്റെ വിവധ ഭാഗങ്ങളിൽ നിന്ന് 11 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.വെള്ളിയാഴ്ച്ച നാല് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലുമായി ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
https://www.facebook.com/Malayalivartha