ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.... പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.... പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുകശ്മീരിലെ ദോഡ കസ്തിഗര്‍ മേഖലയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ദോഡയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും പ്രദേശത്തെ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്.
https://www.facebook.com/Malayalivartha