ഛത്തീസ്ഗഢില്‍ നക്‌സില്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു....
ഛത്തീസ്ഗഢില്‍ നക്‌സില്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. ബിജാപ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നക്‌സലുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭാരത് ലാല്‍ സാഹു കോണ്‍സ്റ്റബിള്‍ സാതര്‍ സിങ് എന്നിവരാണ് ഡ്യൂട്ടിക്കിടെ വീരമൃത്യു വരിച്ചത്.
മാണ്ഡിമാര്‍ക വനത്തിനുള്ളില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
പുരുഷോത്തം നാഗ്, കോമള്‍ യാദവ്, സിയാറാം സോരി, സഞ്ജയ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂടുതല്‍ മികച്ച ചികിത്സക്കായി ഇവരെ റായ്പൂരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ ഛത്തിസ്ഗഢുമായി അതിര്‍ത്തി പങ്കിടുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വന്‍ഡോളി ഗ്രാമത്തിലാണ് സി 60 കമാന്‍ഡോസും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
https://www.facebook.com/Malayalivartha