300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴ്ന്നത് സൃഹൃത്തുക്കളുടെ കണ്മുന്നിൽ; അലറി കരഞ്ഞ് സൃഹൃത്തുക്കൾ; റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 'അവിടെ' നിന്നും
റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം. ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ ആണ് മരിച്ചത്. 26 വയസ്സായിരുന്നു . മുംബൈ സ്വദേശിനിയാണ്. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. വെള്ളച്ചാട്ടത്തിൽ വീഴ്ന്നു ആയിരുന്നു മരണം. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആൻവി അപകടത്തിൽ പെട്ടത്.
300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി . സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം ഉണ്ടായ ഉടൻ വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തി. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡുമെത്തിയിരുന്നു.
പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു . 6 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്തെടുത്തു.ഗുരുതരമായി പരുക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നു . മൺസൂൺ ടൂറിസത്തിനോടനുബന്ധിച്ച് നിരവിധ വ്ലോഗുകളും റീലുകളുമാണ് ആൻവി ചെയ്തിരുന്നത്.
സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭെ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു ആൻവി. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha