വിമാനത്താവള പ്രദേശത്ത് കനത്ത മഴ; കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു; വിവിധ വിമാന സർവീസുകൾ വൈകി
കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു.വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇങ്ങനെ ചെയ്തത്. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തി. പക്ഷേ മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞിരുന്നു. അതിനാൽ ഇത് സാധിച്ചില്ല.
ലാൻഡിങ്ങിന് കഴിയാതിരുന്നതോടെ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടു . കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുവാൻ കാരണമായി.
ഈ ഇടയ്ക്ക് കനത്ത മഴയെ തുടര്‍ന്ന് മസ്‌ക്കറ്റ് -കണ്ണൂര്‍ വിമാനം വഴിതിരിച്ചുവിട്ടിരുന്നു . മഴയെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചില്ല
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായിടുന്നു തിരിച്ചുവിട്ടത്. . മസ്‌ക്കറ്റില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനം ബംഗളൂരുവിലേക്കായിരുന്നു മാറ്റിയത്.
പിന്നീട് കാലാവസ്ഥ അനുകൂലമായ ശേഷം വൈകീട്ട് 6.10നാണ് വിമാനം തിരികെ കണ്ണൂരിലെത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബംഗളൂരു, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ രണ്ടു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്.
https://www.facebook.com/Malayalivartha