ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...
വളരെ വേഗത്തിൽ പാഞ്ഞു കൊണ്ട് ഇരിക്കുന്ന ഇന്നത്തെ കാലത്ത് നമ്മൾ സാധങ്ങൾ വാങ്ങുന്നതൊക്കെ ഏറെ കുറെ ഓൺലൈൻ രീതിയിലേക്ക് മാറിയിരിക്കുകയാണ് . ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ലോകത്ത് എവിടെ ഇരുന്നും നമ്മുക് ആവശ്യമുള്ള സാധങ്ങൾ നമ്മുടെ വീടിന്റെ പടിക്കൽ വരെ എത്തിക്കാൻ സാധിക്കും . ഒരുപാട് വിശ്വസിനീയമായ ഓൺലൈൻ ആപ്പുകളും ഇന്ന് സുലഭമാണ്. ഏതായാലും ഇത്തരത്തിൽ നമ്മൾ ഓൺലൈൻ വഴി വാങ്ങുമ്പോൾ എത്രത്തോളം അതെല്ലാം സുരക്ഷിതമാണ് എന്നുള്ളത് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട് . കാരണം ഇന്ന് തട്ടിപ്പുകളും പെരുകുകയാണ് . അതുകൊണ്ട് വാങ്ങുന്ന സാധനങ്ങളുടെ സുരക്ഷിതത്വം കൂടെ പരിശോധിക്കേണ്ടി ഇരിക്കുന്നു. ഇപ്പോഴിതാ . ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ.
പ്രശസ്ത കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വാങ്ങിയ ബട്ടർ മിൽക്കിൽ പുഴുക്കളെന്ന് പരാതി. ഗജേന്ദർ യാദവ് എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചത്. ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. പെട്ടിയിൽ നിന്നും പുഴുക്കൾ ഇഴഞ്ഞു നീങ്ങുന്ന വീഡിയോയും യുവാവ് പങ്കുവച്ചു.ലഭിച്ച ഉത്പന്നത്തിൽ താൻ അങ്ങേയറ്റം നിരാശനാണെന്ന് വ്യക്തമാക്കിയ യുവാവ് പാക്കറ്റുകൾ പകുതിയോളം തുറന്ന് കീറിയ നിലയിലായിരുന്നുവെന്നുംബട്ടർ മിൽക്ക് ചീഞ്ഞ് ദുർഗന്ധം വമിച്ചിരുന്നതായും യുവാവ് പറഞ്ഞു. പോസ്റ്റിൽ കമ്പനിയുടെ പേരും വെബ്സൈറ്റും പ്രത്യേകം ചൂണ്ടിക്കാട്ടിയ ഗജേന്ദർ ഇനിയാരും ഇവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നൽകി.
പരിശോധനയ്‌ക്കായി ബട്ടർ മിൽക്കിന്റെ സാമ്പിളുകൾ ശേഖരിക്കണമെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട യുവാവ് കമ്പനിക്ക് മെയിൽ അയച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ഗജേന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കമ്പനി മാപ്പ് പറഞ്ഞതായി ഇയാൾ പിന്നീട് പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാൻ കാൺപൂരിൽ നിന്നുള്ള കമ്പനി പ്രതിനിധിയെ അയച്ചതായും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഗജേന്ദർ പറഞ്ഞു. ഉൽപ്പന്നം മാറ്റിനൽകാമെന്ന് അവർ വാഗ്ദാനം ചെയ്‌തെങ്കിലും താൻ അത് നിരസിക്കുകയും പെട്ടികൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു.
ഏതായാലും ഇതൊരു പാഠമാണ്. കാരണം ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ കമ്പനിയും വൃത്തിയുമൊക്കെ പരിശോധിക്കേണ്ടി ഇരിക്കുന്നു. ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.ഐസ്‌ക്രീമിൽ നിന്നും വിരൽ കിട്ടിയതും . ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച് ഒരു കൊച്ചു പെൺകുട്ടി മരിച്ചതും ഇതേ രാജ്യത്തു തന്നെയാണ്. അതിദാരുണമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha