പൊന്നിൽ പൊള്ളില്ല; കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം,.. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. എന്നിവയുടെ വിലകുറയും...
ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി പറഞ്ഞു.കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം, ലെതർ ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, മൊബൈൽ ഫോൺ, ചാർജർ എന്നിവയുടെ വിലകുറയും.
മൊബെൽ ഫോൺ, ചാർജർ, സ്വർണം വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില. അതില്‍ നിന്ന് 1,160 രൂപയോളം താഴ്ന്നിട്ടുണ്ട് നിലവില്‍ വില.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 5,605 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 95 രൂപയുമായി.സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 0.66 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,395.81 ലേക്ക് താഴ്ന്ന സ്വര്‍ണം ഇന്ന് 0.09 ശതമാനം ഉയര്‍ന്ന് 2,398.77ലെത്തിയിട്ടുണ്ട്.
ജൂലൈ 17ന് 2,483 ഡോളറെന്ന റെക്കോഡിലെത്തിയ ശേഷമാണ് വില ഇടിവ് തുടങ്ങിയത്.യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ മാറ്റങ്ങളാണ് ഇപ്പോള്‍ വിപണിയെ ബാധിക്കുന്നത്. ഫലം ആര്‍ക്ക് അനുകൂലമാകുമെന്നത് വ്യക്തമായതിനു ശേഷമാകും സ്വര്‍ണം ദിശ നിശ്ചയിക്കുക. സെപ്റ്റംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായത് സ്വര്‍ണത്തിന് അനുകൂലമാണ്.കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ബജറ്റിൽ ഒഴിവാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിനും എക്‌സ്‌റേ ട്യൂബിനും വിലകുറയും.സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാനായി നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചെമ്മീൻ തീറ്റ ഉൾപ്പെട മൂന്ന് ഉത്പന്നങ്ങൾക്ക് വില കുറയും.
കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങുടെ വില കൂട്ടും. പിവിസി – ഫ്‌ളക്‌സ് ബാനറുകൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ക്‌സറ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനാൽ വില കൂടും.
https://www.facebook.com/Malayalivartha