ബജറ്റിൽ, സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നു;ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ; കേരളം ആകാഷയോടെ ഉറ്റുനോക്കിയ എയിംസ് ഇല്ല
ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ധനമന്ത്രി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകി . രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. ബജറ്റിൽ, സ്ത്രീകൾ, കർഷകർ,യുവജനങ്ങൾ എന്നിവർക്ക് പ്രത്യേക പ്രാതിനിധ്യം നൽകുന്നതായി ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
പേപ്പര്‍ലെസ് ബജറ്റാണ് നിര്‍മല സീതാരാമന്‍ തയ്യാറാക്കിയിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയം കേരളം ആകാഷയോടെ ഉറ്റുനോക്കിയ എയിംസ് പ്രഖ്യാപിച്ചിരുന്നില്ല എന്നതാണ്. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു .
ചില ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു . കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ലഭിച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചില്ല.വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളം ഉള്‍പെട്ടിട്ടില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചൊന്നും പരാമര്‍ശമില്ല.
https://www.facebook.com/Malayalivartha