മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍....
മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനമായത്.
ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്സി ചെയര്‍പേഴ്സണായി ചുമതലയേല്‍ക്കും.പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. അടുത്തവര്‍ഷം ഏപ്രില്‍ 29വരെയാണ് നിയമനമുള്ളത്.
ആന്ധ്രാപ്രദേശ് കേഡര്‍ ഓഫീസറായ സൂദന്‍ നേരത്തെ വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2029 മെയ് വരെ കാലാവധി നിലനില്‍ക്കെയാണ് മനോജ് സോണി രാജിവച്ചത്.
https://www.facebook.com/Malayalivartha